കൊവിഡ് ബാധിതയാണെന്ന് അറിഞ്ഞു; ഭാര്യയുടെ തല വെട്ടിമാറ്റിയ ശേഷം റെയില്‍വെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

പട്ന: ബിഹാറില്‍ കൊവിഡ് ബാധിതയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഭാര്യയുടെ തല വെട്ടിമാറ്റിയ ശേഷം റെയില്‍വേ ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പത്രക്കര്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. റെയില്‍വേ ഉദ്യോഗസ്ഥനായ അതുല്‍ ലാല്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ കൊവിഡ് ബാധിതയാണ് എന്ന് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണം.

അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് സംഭവം നടന്നത്. അതുല്‍ ലാല്‍ ഭാര്യയുടെ തല വെട്ടിമാറ്റുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തിന്റെ ടെറസിന്റെ മുകളില്‍ നിന്ന് ചാടി റെയില്‍വേ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയതായി പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News