28.8 C
Kottayam
Thursday, June 4, 2026

കോട്ടയത്ത്‌ ട്രാക്കിൽ മണ്ണിടിഞ്ഞ്‌ വീണു; റെയിൽ ഗതാഗതം തടസ്സപ്പെട്ടു

Must read

കോട്ടയം: കോട്ടയത്ത്‌ റെയിൽവേട്രാക്കിൽ മണ്ണിടിഞ്ഞ്‌ വീണതിനെതുടർന്ന്‌  മുക്കാൽ മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം സ്‌റ്റേഷന്‌ അരക്കിലോമീറ്റർ  തെക്ക്‌ ഭാഗത്താണ്‌ ട്രാക്കിലേക്ക്‌ മണ്ണിടിഞ്ഞ്‌ വീണത്‌. തിങ്കൾ വൈകിട്ട്‌ 6.45നാണ്‌ സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക്‌ കേരള എക്‌സ്‌പ്രസ്‌  കടന്നുപോയ പിന്നാലെയാണ്‌ തെക്ക്‌ ഭാഗത്തേക്കുള്ള വഴിയിൽ രണ്ടാമത്തെ ടണലിന്‌ സമീപം ഉയരത്തിലുള്ള മൺതിട്ടയുടെ ഭാഗങ്ങൾ ഇടിഞ്ഞ്‌ പാളത്തിലേക്ക്‌ പതിച്ചത്‌. സമീപമുണ്ടായിരുന്ന തൊഴിലാളികളാണ്‌ സംഭവം കണ്ടത്‌. ഉടൻ അധികൃതരെ അറിയിച്ച്‌ മറ്റ്‌ തൊഴിലാളികളെകൂട്ടി മണ്ണ്‌ നീക്കി.

ഈ സമയം സ്‌റ്റേഷനിലെത്തിയ വേണാട്‌ എക്‌സ്‌പ്രസ്‌ അവിടെ പിടിച്ചിട്ടു. ചെന്നൈ സൂപ്പർ തിരുവല്ലയിലും തിരുവനന്തപുരം –- സിൽച്ചാർ എക്‌സ്‌പ്രസ്‌  ചങ്ങനാശേരിയിലും പിടിച്ചിട്ടു. ട്രാക്കിലെ മണ്ണ്‌ നീക്കിയശേഷം വേണാട്‌  7.45നാണ്‌ സ്‌റ്റേഷൻ വിട്ടത്‌. പിടിച്ചിട്ട മറ്റ്‌ ട്രെയിനുകളും മുക്കാൽ മണിക്കൂർ  വൈകിയാണ്‌ യാത്ര തുടർന്നത്‌.

ആന്ധ്രാപ്രദേശിൽ (andhra pradesh)ട്രെയിൻ പാഞ്ഞ് കയറി (train accident)ഏഴ് പേർ മരിച്ചു. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽ പെട്ടത് . ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ ക്രോസിങ്ങിന് നിർത്തിയപ്പോൾ ഇവർ ട്രാക്കിലിറങ്ങി നിൽക്കുകയായിരുന്നു.

സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് മരിച്ച 7 പേരും. സാങ്കേതിക തകരാറിനെ തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിർത്തി ഇട്ടിരുന്നു. ഈ സമയത്ത് ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തതിൽ പെട്ടത്. റെയിൽവേ ട്രാക്കിൽ നിന്ന യാത്രകർക്കിടയിലൂടെ
കൊണാർക്ക് എക്സ്പ്രസ് കയറിയിറങ്ങുകയായിരുന്നു.

- Advertisement -

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week