വാഗമണ്ണിലെ നിശാപാര്‍ട്ടി; റിസോര്‍ട്ട് സി.പി.ഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളത്

വാഗമണ്‍: വാഗമണ്ണില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച റിസോര്‍ട്ട് സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളത്. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റിക്കാടിന്റേതാണ് റിസോര്‍ട്ട്.

വാഗമണ്ണിലെ വട്ടപതാലില്‍ പ്രധാന റോഡില്‍ നിന്ന് ഏറെ ഉള്ളിലേക്ക് കയറി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇത്തരം ഒരു പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്.

ഞായാറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരവും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ 60 പേര്‍ പിടിയിലായെന്നാണ് വിവരം. അറസ്റ്റിലായവരില്‍ 25 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.

എല്‍എസ്ഡിയും ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തേത്തുടര്‍ന്നായിരുന്നു റെയ്ഡ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News