24 C
Kottayam
Sunday, June 7, 2026

പാലക്കാട്ട് നഗരത്തിൽ ഹോട്ടലുകളിൽ റെയ്ഡ്, നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു, നോട്ടീസ് നൽകി

Must read

പാലക്കാട് : പാലക്കാട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നാടൊട്ടുക്കും പരിശോധനകൾ തുടരുന്നതിനിടെയാണ് 
പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. സുൽത്താൻ ഓഫ് ഫ്ലേവേഴ്സ്, ഹോട്ടൽ ഗ്രാൻഡ്, എടിഎസ് ഗ്രാൻഡ് കേരള, ചോയ്സ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം  പിടിച്ചത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി സീൽ ചെയ്തു. 

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് അൽഫാമിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്. പലയിടത്ത് നിന്നും പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചു. ചില ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചിലത് അടച്ച് സീൽ ചെയ്യുകയുമുണ്ടായി. പരിശോധനകളിപ്പോഴും തുടരുകയാണ്. 

കൊച്ചി ചെല്ലാനത്തു ഭക്ഷ്യ സുരക്ഷ  വകുപ്പിന്റെ പരിശോധനയിൽ സുരക്ഷിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ച രണ്ടു ഹോട്ടലുകൾ അടച്ചു പൂട്ടി. ഒരു ഹോട്ടലിന് നോട്ടീസ് നൽകി. റോസ് ബേക്കർസ്, ബേസിൽ ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. അന്ന ബേക്കർസിനാണ് നോട്ടീസ് നൽകിയത്. സ്ഥാപനങ്ങൾ  പ്രവർത്തിച്ചത് വൃത്തി ഹീനമായ  സാഹചര്യത്തിലാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഹോട്ടലുകളിൽ നിന്നും പഴകിയ മാംസവും പിടിച്ചെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week