24 C
Kottayam
Sunday, June 7, 2026

വീണ്ടും നരബലി: നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ തൂമ്പാ കൊണ്ടു വെട്ടിക്കൊന്നു

Must read

ലഖ്‌നൗ:തന്റെ ആഗ്രഹങ്ങള്‍ സഫലമാക്കപ്പെടുന്നതിനായി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്‍കിയ യുവതി അറസ്റ്റില്‍.  യുവതിയുടെ ആഗ്രഹങ്ങളെല്ലാം സഫലമാക്കപ്പെടണമെങ്കില്‍ നാലുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബലി നല്‍കണമെന്ന് ഒരു മന്ത്രവാദി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളുമായി യുവതിക്ക് രഹസ്യബന്ധം ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ഗോസൈഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ധനൗദിഹ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഹീനകൃത്യം നടന്നത്. 35 -കാരിയായ മഞ്ജു ദേവിയാണ് മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തുന്നതോടെ ഇവര്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്നും ജീവിതം മുഴുവന്‍ മാറിമറിയും എന്നുമായിരുന്നു മന്ത്രവാദി സ്ത്രീയോട് പറഞ്ഞിരുന്നത്. 

- Advertisement -

ഇതനുസരിച്ച് തന്റെ ജീവിതത്തിലെ ദോഷങ്ങളെല്ലാം നീങ്ങി പോകാനാണ് താന്‍ കുഞ്ഞിനെ ബലി നല്‍കിയത് എന്ന് ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

- Advertisement -

ഗ്രാമത്തിലെ വിഗ്രഹത്തിന് മുന്‍പില്‍ എത്തിച്ചാണ് മഞ്ജു ദേവി കുഞ്ഞിനെ ബലി നല്‍കിയത്. വിഗ്രഹത്തിനു മുന്‍പില്‍ കുഞ്ഞിനെ കിടത്തി തൂമ്പാകൊണ്ടു വെട്ടിയാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞ പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. 

- Advertisement -

ഞായറാഴ്ചയാണ് പോലീസ് മഞ്ജു ദേവിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ ഉപയോഗിച്ച് തുമ്പയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മന്ത്രവാദിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഇയാളെ പിടികൂടിയാല്‍ മാത്രമേ സമാനമായ രീതിയില്‍ മറ്റെന്തെങ്കിലും കൊലപാതകങ്ങള്‍ ഇയാളുടെ നിര്‍ദ്ദേശത്താല്‍ നടന്നിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുകയുള്ളൂ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week