News

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം,രാഹുല്‍ ഗാന്ധി എം.പി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി

ന്യൂഡല്‍ഹി : വയനാട് ബത്തേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവിതമാണ് പഠന സ്ഥലത്തുവച്ചു നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.ഏറെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും ഷഹ്ലയുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

‘സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്റെ ദാരുണ മരണത്തിലേക്കു ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ക്ലാസ് മുറിയിലെ മാളത്തില്‍ ഒളിച്ചിരുന്ന പാമ്പാണ് കുട്ടിയെ കടിച്ചത്. ഒരു വാഗ്ദാന ജീവിതമാണ് പഠന സ്ഥലത്തുവെച്ച് ദാരുണമായി ഇല്ലാതായത്’- രാഹുല്‍ കത്തില്‍ പറയുന്നു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും കത്തില്‍ പറയുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button