രാഹുൽ പാലക്കാട്ടെത്തി; എംഎൽഎ മണ്ഡലത്തിൽ മടങ്ങിയെത്തിയത് 38 ദിവസത്തിന് ശേഷം, പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് സിപിഎമ്മും ബിജെപിയും,കനത്ത പോലീസ് സുരക്ഷ

പാലക്കാട്: യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ  ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ പാലക്കാട്ട് എത്തി. 38 ദിവസത്തിന് ശേഷമാണ് എംഎൽഎ  സ്വന്തം മണ്ഡലത്തിൽ എത്തിയത്. കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.

മണ്ഡലത്തിൽ രാഹുലിന്  പൊതുപരിപാടികളൊന്നും തന്നെ ഇല്ല. സ്വകാര്യ സന്ദർശനമാണ് രാഹുലിന്റെ ലക്ഷ്യമെന്നാണ് വിവരം. ഓഫീസിൽ എത്തുമോ എന്ന കാര്യവും വ്യക്തമല്ല. പൊതു പരിപാടികളിൽ രാഹുലിനെ പങ്കെടുക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധം നടത്തുമെന്നുമാണ് സിപിഎമ്മും ബിജെപിയുമടക്കമുള്ളവർ അറിയിക്കുന്നത്.

തുടർ ദിവസങ്ങളിലും രാഹുൽ പാലക്കാട്ട് ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതികൾ പരാതിയുമായി രംഗത്തെത്തിയതോടെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News