രാഹുൽ പൊങ്ങി; പാലക്കാട്ട് വോട്ട് ചെയ്തു മടങ്ങി, പ്രത്യക്ഷപ്പെട്ടത്‌ 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച്

പാലക്കാട്: ഒളിവ് വാസത്തിന് ശേഷം പാലക്കാട് വോട്ടുചെയ്യാനെത്തി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്. പാലക്കാട് കുന്നത്തൂര്‍മേട് സ്‌കൂളിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ രാഹുല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തി വോട്ട് ചെയ്തു. രാഹുലിനെതിരേ രണ്ട് കേസുകളില്‍ ഒന്നില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും മറ്റൊന്നില്‍ അറസ്റ്റ് തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News