29.7 C
Kottayam
Saturday, June 13, 2026

ഓ അംബ്രാ… ഞങ്ങടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ!’ ;ശിവൻകുട്ടിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

Must read

തിരുവനന്തപുരം: സഭയില്‍ സത്യാഗ്രഹസമരം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോള്‍ നടക്കുന്ന രൂപത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം മുമ്പുണ്ടായിട്ടില്ലെന്ന ശിവന്‍കുട്ടിയുടെ വിമര്‍ശനത്തോടാണ് രാഹുലിന്റെ പ്രതികരണം. തങ്ങളുടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

‘ഇപ്പോള്‍ നടക്കുന്ന പോലെയൊരു സമരം നിയമസഭയില്‍ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം?- മന്ത്രി വി. ശിവന്‍കുട്ടി (മാര്‍ച്ച് 21, 2023).
ഓ അംബ്രാ… ഞങ്ങടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ!’- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2015 മാര്‍ച്ച് 13-ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ സഭയിലെ കയ്യാങ്കളിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാവാത്തതിലും സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹസമരം പ്രഖ്യാപിച്ചിരുന്നു. അഞ്ച് എം.എല്‍.എമാര്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നായിരുന്നു അറിയിച്ചത്. അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്റഫ്, ഉമാ തോമസ് എന്നിവര്‍ സമരമിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.

തുടര്‍ന്ന് പ്രതിപക്ഷം ഒന്നാകെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുമ്പോഴാണ് മന്ത്രി ശിവന്‍കുട്ടി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. ചോദ്യോത്തരവേളയില്‍ മറുപടി പറയവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. തങ്ങളൊക്കെ മുമ്പ് സഭാംഗങ്ങളായിരുന്നവരാണ്. മുമ്പും ശക്തമായ പ്രതിഷേധമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week