ശുചിത്വബോധമുള്ളവരാണ് തൃക്കാക്കരക്കാർ; മാലിന്യത്തെ വേസ്റ്റ് ബിന്നിൽ ഇടാൻ അവർക്കറിയാം; പി സി ജോർജിനെയും എം എം മണിയെയും പേരെടുത്ത് വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകളും കൊഴുക്കുകയാണ്. നാവ് കൊണ്ട് രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്ന പി സി ജോർജിനും എം എം മണിക്കുമുള്ള താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം,​

സിപിഎം ആയതിന്റെ പേരിൽ എന്ത് വൃത്തികേടും പറയാമെന്ന ധാർഷ്ട്യത്തിന് പൊതുജനം നൽകിയ മറുപടിയാണിത്. തൃക്കാക്കരക്കാർ നല്ല ശുചിത്വ ബോധമുള്ളവരാണ്, വേസ്റ്റിനെ വേസ്റ്റ് ബിന്നിൽ തന്നെയിടുന്നതാണ് അവരുടെ ശീലമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

നാവ് കൊണ്ട് മാലിന്യം തള്ളി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നതിൽ PC ജോർജ്ജിനോട് ഇഞ്ചോടിഞ്ച് പോരാടുന്ന MM മണിക്ക് കൂടിയുള്ള താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

CPM ആയതു കൊണ്ട് മാധ്യമങ്ങളും സംസ്കാരിക നായകരും തരുന്ന ഇളവിന്റെ പ്രിവിലേജിൽ എന്ത് വൃത്തികേടും പറയാം, ഓഡിറ്റ് ചെയ്യപെടാതെ എന്ന ധാർഷ്ട്യത്തിന് ജനം മറുപടി തന്നിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും അന്തരിച്ച PT യെ കുറിച്ച് ഹീനമായ അനാവശ്യം പറഞ്ഞും, സർക്കാരിനെതിരെ വന്ന ഒരു സ്ത്രീയെ വെർബൽ അബ്യൂസ് ചെയ്ത് പേടിപ്പിച്ചും ഗുണ്ടായിസം കാണിച്ചിട്ടും മാധ്യമങ്ങൾ അതിനെ “ആശാന്റെ വാമൊഴി തമാശയായി ” കണ്ടപ്പോൾ , ജനം അതിനെ ഗൗരവത്തിൽ തന്നെയെടുത്തു.

MM മണി കളത്തിലിറങ്ങിയ വെണ്ണല ഉൾപ്പെടെ വലിയ ഭൂരിപക്ഷം UDFന് നല്കി….ചുരുക്കിപ്പറഞ്ഞാൽ തൃക്കാക്കരക്കാർ നല്ല ശുചിത്വ ബോധമുള്ളവരാണ്, വേസ്റ്റ് വേസ്റ്റ് ബിന്നിൽ തന്നെയിട്ടാണ് അവരുടെ ശീലം…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News