26 C
Kottayam
Saturday, June 6, 2026

പ്രകടനപത്രികയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണനയെന്ന് രാഹുല്‍ ഗാന്ധി,തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തിയും കോണ്‍ഗ്രസ് നേതാവ്‌

Must read

കൊല്ലം: യുഡിഎഫ് പ്രകടന പത്രികയിൽ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇതിനായി മത്സ്യ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങൾ മനസിലാക്കാൻ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിൻവലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.

ഏറ്റവും ഉറപ്പുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് മത്സ്യ തൊഴിലാളികൾക്ക് നൽകുന്നത്. പ്രകടന പത്രികയിൽ എന്തൊക്കെ ഉൾപ്പെടുത്തുന്നുവോ അതെല്ലാം നടപ്പിലാക്കുമെന്ന് താൻ ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ കഴിയും വിധം പരിഹരിക്കാൻ ശ്രമിക്കും. പ്രത്യേക വകുപ്പ് രൂപീകരിക്കും.മത്സ്യ തൊഴിലാളികൾക്കായി മാത്രമുള്ള മന്ത്രാലയം കേന്ദ്രത്തിലില്ല. അവർക്കൊപ്പം കടലിൽ സമയം ചിലവിട്ടതോടെ തൊളിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ തനിക്ക് സാധിച്ചെന്ന് പറഞ്ഞ രാഹുൽ തൊഴിലാളികളുടെ വിഷമങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ഗാന്ധി കടല്‍യാത്രയും നടത്തി.കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുൽ യാത്ര ആരംഭിച്ചത്. ഏകദേശം രണ്ട് മണിക്കൂറോേളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കടൽ യാത്രയിലൂടെ സാധിച്ചെന്ന് രാഹുൽ പറഞ്ഞു. ഇന്നലെയാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week