തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡില്‍ റോസാപ്പൂവുമായി കാത്തു നിന്ന പെണ്‍കുട്ടിയെ നിരാശയാക്കാതെ രാഹുല്‍ ഗാന്ധി. രാഹുലിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെണ്‍കുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെണ്‍കുട്ടി കൈയിലിരുന്ന പൂ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു.
കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിര്‍ത്തി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി വാഹനത്തിന് മുമ്പില്‍ നിലയുറപ്പിച്ചു. മാത്രമല്ല, പെണ്‍കുട്ടിയെ അരികിലേക്ക് വിളിച്ച രാഹുല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ പൂ വാങ്ങി. അല്‍പ്പ നേരത്തിന് ശേഷം യാത്ര തുടരുകയും ചെയ്തു. വിജയ് തോട്ടത്തില്‍ എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം അപമാനകരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജോയ്സ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പാണ്. ഇങ്ങനെയുള്ളവരോട് പ്രതികരിക്കാന്‍ തനിക്കറിയില്ലെന്നും രാഹുല്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അഞ്ചു കൊല്ലത്തെ അഴിമതിക്കും ദുര്‍ഭരണത്തിലും പിണറായി മറുപടി പറയണം. ഇടതിനെതിരേ തുടര്‍ഭരണമെന്ന സര്‍വേകള്‍ പണം കൊടുത്ത് ഉണ്ടാക്കിയതാണ്. ഇക്കുറി കേരളം യുഡിഎഫ് തൂത്തുവാരും. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിനാകില്ല. സിപിഎം മുക്ത ഭാരതം എന്ന് മോദി ഒരിക്കലും പറയാത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു.
കോണ്‍ഗ്രസാണ് ആര്‍എസ്എസിനെ ഫലപ്രദമായി നേരിടുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാന്‍ ബിജെപിക്ക് ആകില്ല. കേരളത്തിലെ തൊഴിലില്ലായ്മയുടെ മരുന്നാണ് ന്യായ് പദ്ധതി. വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ലെന്നും രാഹുല്‍ സ്വയം വിമര്‍ശനമായി പറഞ്ഞു.
രാഹുലിന് മുന്നില്‍ പെണ്‍കുട്ടികള്‍ കുനിഞ്ഞും വളഞ്ഞും നില്‍ക്കരുത്. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു ജോയ്സിന്റെ പരാമശം. പരാമശത്തില്‍ ജോയ്‌സിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പരാമശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് പറഞ്ഞ മുതിന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കേരളത്തില്‍ നിന്നും അത്തരത്തിലൊരു പരാമശമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ജോയ്‌സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പറഞ്ഞിരിന്നു.