ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്നലെ രാത്രിയോടെ വലിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനിടെ തന്നെ കൂളായി ലൈവ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഷിക്കാഗോ സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുമായി സൂം ആപ്ലിക്കേഷനിലൂടെ സംവദിക്കുകയായിരുന്നു രാഹുല്‍. ചരിത്രകാകരന്‍ ദീപേഷ് ചക്രവര്‍ത്തിയെയും സൂം വിന്‍ഡോയില്‍ കാണാനാവും.
റിക്ടര്‍ സ്‌കെയിലില്‍ 6.3 താവ്രത അനുഭവപ്പെട്ട ഭൂചലനം ജമ്മു കശ്മിര്‍, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ശക്തമായി അനുഭവപ്പെട്ടത്. സംസാരിക്കുന്നതിനിടയില്‍ ‘ഭൂമി കുലുക്കമാണെന്ന് തോന്നുന്നു… എന്റെ മുറി കുലുങ്ങുന്നുണ്ട്’ എന്ന് പറഞ്ഞ് പുഞ്ചിരിച്ച് രാഹുല്‍ സംസാരം തുടരുകയായിരുന്നു. ഇന്നലെ രാത്രി 10.30യാണ് ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാനായിരുന്നു പ്രഭവകേന്ദ്രം.
#earthquake @RahulGandhi in between in a live interview when earthquake happened.#earthquake pic.twitter.com/GRp9sxHoMY
— Rohit Yadav (@RohitnVicky) February 12, 2021