30.6 C
Kottayam
Wednesday, May 15, 2024

രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍; കെ.സി വേണുഗോപാലിന്റെ വീട് സന്ദര്‍ശിക്കും

Must read

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. കെ.സി.വേണുഗോപാലിന്റെ അമ്മ കെ.സി.ജാനകിയമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അനുശോചനം അറിയിക്കാനായാണ് രാഹുല്‍ ഗാന്ധി കണ്ടോന്താറിലെ വീട്ടിലെത്തുന്നത്. ഇന്നു രാവിലെ 9.30ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി അല്പനേരം വിശ്രമിച്ചശേഷം പയ്യന്നൂരിലേക്ക് പോകും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിനുള്ള വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week