24.3 C
Kottayam
Saturday, June 6, 2026

രാഹുൽ ഗാന്ധി ഐശ്വര്യ റായിയെ അധിക്ഷേപിച്ചു’; ആരോപണവുമായി ഗായിക സോന മഹപാത്ര, ആരോപണവുമായി ബിജെപിയും

Must read

ന്യൂ ഡൽഹി: നടി ഐശ്വര്യ റായിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന് ആരോപണവുമായി ഗായിക സോന മഹപാത്ര. രാഷ്ട്രീയക്കാർ സ്ത്രീകളെ രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുന്നുവെന്നാണ് സോന പറയുന്നത്. ഐശ്വര റായിയെ അപമാനിച്ച രാഹുൽ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് സോന മഹപാത്രയുടെ ആരോപണം.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ അമിതാഭ് ബച്ചൻ പങ്കെടുത്തു, ഐശ്വര്യ ബച്ചൻ പങ്കെടുത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പക്ഷേ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരായ ജനങ്ങൾ പങ്കെടുത്തില്ലെന്ന് രാഹുലിൻ്റെ പ്രസ്താവനയ്ക്കെതിരായിരുന്നു സോന മഹപാത്രയുടെ പ്രതികരണം.

ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ”നിങ്ങളിലാരൊക്കെ രാമമന്ദിർ പ്രാണ പ്രതിഷ്ഠ കണ്ടു? അവിടെ നിങ്ങൾ എത്ര ഒബിസി, എസ്ടി/എസ്‌സി മുഖങ്ങളെ കണ്ടു? അമിതാഭ് ബച്ചൻ പങ്കെടുത്തു, ഐശ്വര്യ ബച്ചൻ പങ്കെടുത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.

പക്ഷേ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരായ ജനങ്ങൾ പങ്കെടുത്തില്ല. നിങ്ങൾക്ക് ഒരിക്കലും രാജ്യത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ഈ ആളുകൾ ആഗ്രഹിക്കുന്നു എന്നതാണ് അതിന് കാരണം’, എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

- Advertisement -

‘ഇന്ത്യക്കാർ രാഹുൽ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ തിരസ്‌കരണത്തിൽ നിരാശനായ രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു’. രാജ്യത്തിൻ്റെ അധികാരം കെെവശം വച്ചുകൊണ്ടിരുന്നു ഒരു `രാജവംശ´ത്തിൻ്റെ നാലാം തലമുറയിലെ അംഗം ഇന്ത്യയ്ക്ക് ബഹുമതികൾ നേടിത്തന്ന ഐശ്വര്യ റായിക്കെതിരെ ഇപ്പോൾ കുപ്രചരണങ്ങൾ നടത്തുന്നുവെന്നും കർണാടക ബിജെപി ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week