ആറ്റുകാൽ പൊങ്കാല: ബെംഗളൂരു – കൊച്ചുവേളി സ്പെഷൽ ഫെയര്‍ ട്രെയിൻ ഈ ദിവസങ്ങളില്‍,സമയക്രമം ഇങ്ങനെ

ബെംഗളൂരു: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ബെംഗളൂരു – കൊച്ചുവേളി സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. ഇന്നും 24 നു (ശനിയാഴ്ച) മാണ് ബെംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് സര്‍വീസ്. കൊച്ചുവേളിയില്‍നിന്ന് ബെംഗളൂരുവിലേക്ക് 23 നും (നാളെ) 25നുമാണ് സര്‍വീസ് നടത്തുക. സ്പെഷല്‍ ഫെയര്‍ ട്രെയിനായതിനാല്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്ക് കൂടും.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. എസ്എംവിടി ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷല്‍ (06501) രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേദിവസം വൈകീട്ട് 7.10 ന് കൊച്ചുവേളിയിലെത്തും. എസ്എംവിടി കൊച്ചുവേളി – ബയ്യപ്പനഹള്ളി സ്പെഷല്‍ (06502) രാത്രി 11 ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകീട്ട് 4.30 ന് ബയ്യപ്പനഹള്ളിയിലെത്തും.

വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന്‍റെ സ്റ്റോപ്പ്. 2 എസി ടുടയര്‍, 13 എസി ത്രീടയര്‍, 2 ജനറല്‍ കോച്ചുകളാണ് സര്‍വീസിനുള്ളത്.

ബെംഗളൂരു കേരള സമാജവും കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയും (കെഎന്‍എസ്എസ്) ദക്ഷിണ പശ്ചിമ റെയില്‍വേ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ക്ക് 25 ന് ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിവേദനം സമര്‍പ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News