24.3 C
Kottayam
Saturday, June 6, 2026

സിപിഎം അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം ജോലി നൽകുന്നു,കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നവരെ മാത്രം സഹായിക്കുന്നു, വിമർശനവുമായി രാഹുൽ ഗാന്ധി

Must read

എറണാകുളം: ഉദ്യോഗാർത്ഥികളുടെ സമരത്തിൽ, സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേരളത്തിലെ യോഗ്യതയുള്ള യുവാക്കൾക്ക് കൊടുക്കേണ്ട ജോലി സിപിഎം അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുകയാണെന്ന് രാഹുൽ വിമർശിച്ചു.

ജോലിക്ക് വേണ്ടി സമരം ചെയ്ത ചെറുപ്പക്കാരോട് സംസാരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ല. അതിന് കാരണം യുവാക്കൾ പറയുന്നത് സത്യമായത് കൊണ്ടാണെന്നും രാഹുൽ പറഞ്ഞു.

കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നവരെ മാത്രം സഹായിക്കാം എന്നാണ് എൽഡിഎഫ് പറയുന്നത്. ആർഎസ് എസിൽ വിശ്വസിക്കുന്നവരെ മാത്രം സഹായിക്കാമെന്ന് ആർ എസ് എസുകാരും പറയുന്നു. എന്നാൽ ഏതിൽ വിശ്വസിക്കുന്നവരെയും കോൺഗ്രസ്‌ സഹായിക്കും.

സിപിഎം സംഘടനയുടെ കാര്യം മാത്രം നോക്കാതെ സംസ്ഥാനത്തിന്റെ കാര്യം നോക്കണം. ഉള്ളതെല്ലാം സംഘടനക്ക് കൊടുക്കാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് കൊടുക്കണം. സാമ്പത്തിക രംഗം പുണരുജീവിപ്പിക്കാനുള്ള നടപടികൾ അനിവാര്യമാണ്.

- Advertisement -

ന്യായ് പദ്ധതി ഔദാര്യമല്ല. സമ്മാനമല്ല, അത് ജനങ്ങളുടെ തന്നെ പണമാണ്. കർഷക നിയമങ്ങൾ ജനങ്ങളുടെ പോക്കറ്റടിക്കാനാണ്. കേരളത്തിൽ അത് നടപ്പിലാക്കാൻ സമ്മതിക്കില്ല.

- Advertisement -

കോൺഗ്രസിന്റെ 55 ശതമാനം സ്ഥാനാർത്ഥികളും യുവാക്കളും പുതിയ ആളുകളുമാണ്. മുഴുവൻ സീറ്റുകളിലും യുവാക്കളെ മത്സരിപ്പിക്കാനാവില്ല. പരിചയ സമ്പന്നരും അനിവാര്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്ത് ഇന്നത്തെ പ്രചാരണം തുടങ്ങിയ രാഹുൽ ഗാന്ധി പുതുപ്പുള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് വോട്ട് തേടിയെത്തി. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും രാഹുൽ പ്രചാരണം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week