ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്ത് വ്യത്യസ്ത ഫലം പ്രതീക്ഷിക്കുന്നത് ഭ്രാന്ത്; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുകയും വ്യത്യസ്ത ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നത് ഭ്രാന്താണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യത്ത് നടപ്പാക്കിയ നാല് ലോക്ക്ഡൗണുകളിലും കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫുകള്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗന്ധിയുടെ വിമര്‍ശനം.

രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 11,455 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 386 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ട്വീറ്റ്. വെള്ളിയാഴ്ചയും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണ ശ്രമങ്ങളെ വിമര്‍ശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News