24.5 C
Kottayam
Friday, June 5, 2026

ആരോഗ്യ സേതുവിൽ ഡാറ്റ ചാേർച്ച ആരോപണവുമായി രാഹുൽ ഗാന്ധി

Must read

ദില്ലി; ആരോ​ഗ്യ സേതു ആപ്പിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി രം​​ഗത്തെത്തി, ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

അതിനാൽ തന്നെ തനിക്ക് ഡേറ്റാ സുരക്ഷയിൽ ആശങ്കയുണ്ടെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി, അനുമതി ഇല്ലാതെ പൗരൻമാരെ ഇത്തരത്തിൽ നിരീക്ഷിക്കരുതെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

നേരത്തെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രം നിർബന്ധമാക്കിയിരുന്ന ആപ്പ് പിന്നീട് സ്വകാര്യ ജീവനക്കാർക്കും ബാധകമാക്കുകയായിരുന്നു, എല്ലാ ഉദ്യേ​ഗസ്ഥരും ആപ്പ് കൃത്യമായി ഉപയോ​ഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണെമന്നും നിർ‍ദേശിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പാണ് ആരോ​​ഗ്യ സേതു, ഫോൺ ലൊക്കേഷനും ബ്ലൂടൂത്തും ഉപയോ​ഗിച്ചാണ് ആപ്പ് വർക്ക് ചെയ്യുക, ഇതുവഴി ആളുകൾ രോ​ഗബാധയുള്ള സ്ഥലത്തോ , രോ​ഗികളുമായോ സമ്പർക്കം ഉണ്ടായിട്ടുണ്ടോ എന്നും അറിയാൻ സാധിയ്ക്കും. വിദേശങ്ങളിൽ നിന്നടക്കം ഇന്ത്യയെ ആരോ​ഗ്യ സേതു ആപ്പിനെക്കുറിച്ച് വളരെ പ്രശംസനാപരമായ സന്ദേശങ്ങളാണ് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week