ജനങ്ങളുടെ മനസറിയാന്‍ രാഹുല്‍ ഗാന്ധി ഭാരത പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ മനസറിയാനുമാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.
കാല്‍നടയായും കാറിലും പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും യാത്രകള്‍ നടക്കുകയെന്നാണ് വിവരം. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രയില്‍ നടത്തിയ പ്രജാ സങ്കല്‍പ് യാത്രയുടെ ചുവടു പിടിച്ചാണ് രാഹുലിന്റെയും നീക്കം. അതേസമയം, പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല.