23.9 C
Kottayam
Thursday, June 4, 2026

‘മഞ്ജു വാര്യർ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട്’, പിന്നെ എന്ത് പ്രതികാരമെന്ന് രാഹുൽ ഈശ്വർ

Must read

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നിരന്തരമായി വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ഈശ്വർ. ഈ കേസിൽ ഇതുവരെ ദിലീപിന് എതിരെ പോലീസിന്റെ കയ്യിൽ തെളിവുകളൊന്നും ഇല്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.

ദിലീപിനേയും കാവ്യാ മാധവനേയും കുറിച്ച് മഞ്ജു വാര്യർ ആദ്യം അറിഞ്ഞത് അതിജീവിതയിൽ നിന്ന് അല്ലെങ്കിൽ പിന്നെ ദിലീപിന് എന്ത് മോട്ടീവ് ആണ് കേസിലുളളത് എന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു. ഒരു ചാനൽ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: ” കേസന്വേഷണം നീങ്ങുന്നുണ്ട്. പഴയത് പോലെ മാധ്യമ വാര്‍ത്തകളോ മാധ്യമ വിചാരണയോ നടക്കുന്നില്ല എന്ന് മാത്രമേ ഉളളൂ. ഇനി ഏകദേശം 25 ദിവസത്തോളം ഉണ്ട്. അതിനുളളില്‍ പോലീസ് ഒരു ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇനിയും പോലീസ് സമയം ചോദിക്കില്ല എന്നുളള പ്രതീക്ഷയിലാണ് എല്ലാവരും. ദിലീപിനെ നിരന്തരമായി വേട്ടയാടുന്നതിന് ഒരു അവസാനം ഉണ്ടാകണം.

പ്രൊപ്പഗാന്‍ണ്ടയുടെ സ്വഭാവം അനുസരിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് പിടിച്ച് നില്‍ക്കാം. പക്ഷേ കോടതിയില്‍ കാര്യങ്ങള്‍ എഴുതിക്കൊടുക്കുമ്പോള്‍ ശക്തമല്ലെങ്കില്‍ നിലനില്‍ക്കില്ല. അതാണ് ദിലീപ് കേസില്‍ നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് പോലീസ് ഒരു അജണ്ട മുന്നോട്ട് വെക്കുകയും അതൊന്നും കോടതിയില്‍ നിലനില്‍ക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം, ഈ പറയുന്ന പല കാര്യങ്ങളുടേയും ഗുമ്മ് എഴുതിക്കൊടുക്കുമ്പോള്‍ നിലനില്‍ക്കില്ല.

- Advertisement -

എഫ്‌ഐആര്‍ റദ്ദാക്കുന്ന കാര്യത്തില്‍ എത്രയോ തെളിവുകള്‍ കോടതിയില്‍ കൊടുത്തു. ഇതുവരെ ദിലീപിനെതിരെ ശക്തമായ തെളിവുകളൊന്നും കണ്ടെത്തായിട്ടില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ വിധി ന്യായത്തിലുണ്ട്. ദിലീപിന് എതിരായി വന്ന വിധിയിലെ കാര്യമാണിത്. ദിലീപിന് എതിരായ വിധിയില്‍ പോലും കോടതി പറയുന്നത് അദ്ദേഹത്തിനെതിരെ തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ്.

- Advertisement -

ദിലീപിന്റെ ഫോണില്‍ നിന്ന് നിരവധി ഡാറ്റ ഡിലീറ്റ് ചെയ്തു, ദിലീപ് കേസിനെ സ്വാധീനിക്കുന്നതാണ്, തെളിവ് നശിപ്പിക്കുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ വന്നു. ഇത് ബന്ധമില്ലാത്ത കാര്യമാണ് എന്ന് താന്‍ അന്നേ പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. ദിലീപ് ഇക്കാര്യം കോടതിയില്‍ പറയുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഡാറ്റയാണ് നീക്കം ചെയ്തത് തെളിവുകള്‍ അല്ല.

നീക്കം ചെയതത് തെളിവുകള്‍ ആണെന്ന് വാദിച്ച് ജയിക്കേണ്ടത് പോലീസുകാര്‍ ആണ്. തെളിവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് കോടതിയില്‍ വാദിച്ച് ജയിക്കേണ്ടത് പോലീസ് ആണ് ദിലീപ് അല്ല. ദിലീപിന് എതിരെയുളള അജണ്ടയുടെ ഭാഗമായി പലതും പറയുകയാണ്. ഇതൊന്നും നിലനില്‍ക്കില്ല. തനിക്ക് ഒറ്റ പേടിയേ ഉളളൂ. മെയ് 30 ആകുമ്പോള്‍ പറയും കാവ്യാ മാധവന്റെ ഫോണ്‍ വേണം അതില്‍ 2 ലക്ഷം ഫോട്ടോ ഉണ്ട്, മൂന്ന് മാസം കൂടി വേണം എന്ന്.

അങ്ങനെ ഗണപതി കല്യാണം പോലെ നീട്ടിക്കൊണ്ട് പോകുന്നത് കാണുമ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകും പോലീസിന്റെ കയ്യില്‍ ഒന്നും ഇല്ലെന്ന്. കാരണം 120 ബി തെളിയിക്കാന്‍ ഏതെങ്കിലും ഒരു ശക്തമായ തെളിവ് മതി. അങ്ങനെ ഒന്നും ഇല്ലാത്തത് കൊണ്ട് പോലീസ് അനുബന്ധമായ മറ്റ് കേസുകളില്‍ കിടന്ന് കളിച്ച് ആസന്നമായ തോല്‍വി പരമാവധി നീട്ടിക്കൊണ്ട് പോകാന്‍ നോക്കുകയാണ്.

- Advertisement -

ബൈജു പൗലോസ് വീട്ടുകാരെ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് സായ് ശങ്കര്‍ പറഞ്ഞിട്ട് അതില്‍ അന്വേഷണം ഉണ്ടായോ. ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ വന്നു. മഞ്ജു വാര്യരോട് കാവ്യയുടെ കാര്യം പറഞ്ഞത് അതിജീവിതയല്ല എന്ന്. രണ്ടാമത് പറഞ്ഞതും അതിജീവിതയല്ല. അതോടെ മോട്ടീവ് ഇല്ല എന്നായി. ദിലീപിന്റെ ഫോണിലെ മെസ്സേജുകള്‍ മഞ്ജു വാര്യര്‍ കാണുകയുണ്ടായി. അതിന് ശേഷം മഞ്ജു വാര്യര്‍ അങ്ങോട്ട് ചോദിച്ചപ്പോഴാണ് അതിജീവിത കാര്യങ്ങള്‍ പറഞ്ഞത് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അങ്ങനെ ആണെങ്കില്‍ ദിലീപിന് എന്ത് പ്രതികാരമാണ് ആണ് അതിജീവിതയ്ക്ക് എതിരെ ഉണ്ടാവുക?” .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week