24.9 C
Kottayam
Saturday, June 6, 2026

മന്ത്രിയായ ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും, മന്ത്രി റിയാസിനേക്കുറിച്ചുള്ള കുറിപ്പ് വൈറൽ

Must read

കോഴിക്കോട്:ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥികളിൽ അധികം ആരും അറിയാതിരുന്ന ഒരു പുതിയ മുഖമായിരുന്നു അന്ന് ആർജെ സൂരജിന്റേത്. എന്നാൽ ഷോയ്ക്ക് പിന്നാലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്ലോഗറും ഇൻഫ്ലുവൻസറുമൊക്കെയായി സൂരജ് മാറി. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിലെത്തിയ താരത്തിന് ബിഗ് ബോസ് അവസാനം വരെ നൽക്കാൻ സാധിച്ചിരുന്നില്ല

ബിഗ് ബോസിന് ശേഷം ദുബായിലേക്ക് തിരിച്ചുപോയ സൂരജ് സോഷ്യൽ മീഡിയയിൽ സജീവമാണ്. വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തിയ അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂക്കയെ പറ്റി പറഞ്ഞ അനുഭവം വിശ്വസിച്ചില്ലെങ്കിൽ ഇത്‌ നിങ്ങൾ തീരെ വിശ്വസിക്കില്ല..! എന്ന് ആമുഖമായി പറഞ്ഞാണ് സൂരജ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

സൂരജിന്റെ കുറിപ്പിങ്ങനെ…

കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂക്കയെ പറ്റി പറഞ്ഞ അനുഭവം വിശ്വസിച്ചില്ലെങ്കിൽ ഇത്‌ നിങ്ങൾ തീരെ വിശ്വസിക്കില്ല..!
സ്ഥലം കോഴിക്കോട്‌.. ഈസ്റ്റ്‌ ഹില്ലിലുള്ള PWD ഗസ്റ്റ്‌ ഹൗസ്‌.. സമയം വൈകിട്ട്‌ 5.30.. ഞാനും അക്ഷയയും കാറിനുള്ളിൽ ബഹുമാന്യനായ പൊതുമരാമത്ത്‌ & ടൂറിസം മന്ത്രി ശ്രീ മുഹമ്മദ്‌ റിയാസിനെ കാത്തിരിക്കുന്നു..!

- Advertisement -

ഒരു ഫ്ലാഷ്‌ ബാക്ക്‌ : കേരളത്തിലെ സൂപ്പർ മന്ത്രിയെന്ന ലെവലിലേക്ക്‌ വളരുന്ന പ്രിയപ്പെട്ട ശ്രീ റിയാസിന്റെ നമ്പർ എനിക്ക്‌ തരുന്നത്‌ ഖത്തറിലെ എന്റെ പ്രിയപ്പെട്ട കോഴിക്കോട്ടുകാരൻ ചങ്ങാതി മറ്റൊരു റിയാസാണ്‌..! വാട്സാപ്പിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ മെസേജ്‌ അയക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.. പക്ഷേ ആ നമ്പർ അദ്ദേഹത്തിന്റെ PA ആയിരുന്നു കൈകാര്യം ചെയ്തത്‌.. ആ നല്ല മനുഷ്യൻ മറുപടികൾ തരികയും മറ്റു ചില പേർസ്സണൽ അസിസ്റ്റന്റുകളെ പരിചയപ്പെടുത്തുകയും ചെയ്തു.. അങ്ങനെ നാട്ടിലേക്ക്‌ വെക്കേഷൻ വരുന്ന കാര്യം ഞാൻ ചുമ്മാ അവർക്കൊരു മെസേജ്‌ അയച്ചു.. അവർ പറഞ്ഞു എങ്കിൽ മിനിസ്റ്ററെ ഒന്ന് മീറ്റ്‌ ചെയ്തോളു എന്ന്..!!

- Advertisement -

ഏയ്‌ അങ്ങനെ ചുമ്മാ ഒരു മന്ത്രിയെ ഒക്കെ കാണാൻ പറ്റ്വോ..! അതും ഇത്രയും സൂപ്പർ ഷൈനിംഗ്‌ മന്ത്രിയെ..!
പക്ഷേ കഴിഞ്ഞ ദിവസം എനിക്ക്‌ കോൾ വന്നു..! ഒൻപതാം തീയതി മന്ത്രി കോഴിക്കോടുണ്ട്‌ ഉച്ചക്‌ 12.30 ന്‌ നിങ്ങളെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്‌..!

ഒരു പ്രത്യേകതരം സന്തോഷം.. ആദ്യമായാണ്‌ ഞാൻ ഒരു മന്ത്രിയെ നേരിൽ കാണാൻ പോകുന്നത്‌..! മാത്രമല്ല ശ്രീ മുഹമ്മദ്‌ റിയാസിന്റെ മാതൃകാപരമായ ഭരണ പാടവവും ഊർജ്ജസ്വലതയും വീഡിയോകളിലും ചാനലുകളിലും ചർച്ചയാകുന്നതും ശ്രദ്ധിക്കാറുണ്ട്‌.. എതിർ പാർട്ടിക്കാരാണെങ്കിൽ പോലും വിവേകമുള്ള മനുഷ്യർ അദ്ദേഹം ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതും അദ്ദേഹത്തോട്‌ മനസിൽ ഒരു ബഹുമാനം വർദ്ധിപ്പിച്ചിരുന്നു..

അങ്ങനെ ഉച്ചക്ക്‌ 12.30 ന്‌ കോഴിക്കോട്‌ കളക്ട്രേറ്റിൽ എത്തേണ്ടിയിരുന്ന ഞാൻ എല്ലായിടത്തെയും പോലെ ലേറ്റായി ഒടുവിൽ 1.10 നാണ്‌ സ്ഥലത്തെത്തിയത്‌..! മന്ത്രി 12.50 വരെ സ്ഥലത്തുണ്ടായിരുന്നത്രേ..! വരുന്നതിനിടയിൽ ഓരോ അരമണിക്കൂറിലും അദ്ദേഹത്തിന്റെ PA എവിടെത്തിയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു.. ഇപ്പം എത്തും എത്തും എന്ന് പറഞ്ഞ്‌ ലാസ്റ്റ്‌ ആകെ നാണക്കേടായി.. കോഴിക്കോട്‌ എത്തിയപ്പൊ പ്രതീക്ഷയൊട്ടുമില്ലാതെ ‌ എന്നെ പരിചയപ്പെടുത്തിയ PA ചേട്ടനെ വിളിച്ചു.. വീണ്ടും അദ്ദേഹം മിനിസ്റ്ററോട്‌ ചോദിച്ച്‌ പുതിയ സ്ഥലവും സമയവും തന്നു.. ഫറൂക്കിനടുത്ത്‌ മന്ത്രിയുടെ MLA ഓഫീസ്‌.. സമയം 2 മണി.. അതും ഞാൻ ഓടിയെത്താൻ ലേറ്റാകുമെന്ന് തോന്നിയിട്ടാവണം അദ്ദേഹം വീണ്ടും സമയം ചോദിച്ച്‌ വൈകിട്ട്‌ 5 മണിക്ക്‌ ഗസ്റ്റ്‌ ഹൗസിൽ കുറച്ചു കൂടി റിലാക്സായി മന്ത്രിയെ കാണാമെന്ന് പറഞ്ഞു..!

- Advertisement -

5 മണി പറഞ്ഞിട്ട്‌ 5.30 കഴിഞ്ഞിട്ടും ആളെ കാണുന്നില്ല… ഈ മന്ത്രിമാർക്ക്‌ കൃത്യനിഷ്ഠ എന്നൊന്ന് ഇല്ലെന്ന് പണ്ടേ കേട്ടത്‌ ശെരി തന്നെയാണോ‌..? 5.40 ആയപ്പൊ ഞാൻ പിന്നേം PA ചേട്ടനെ വിളിച്ചു.. “ചേട്ടാ എവിടെത്തി..? ഞങ്ങൾ ഇവിടെ ഗസ്റ്റ്‌ ഹൗസിൽ വെയിറ്റ്‌ ചെയ്യുന്നുണ്ട്‌” “എന്നിട്ട്‌ നിങ്ങൾ എവിടേ.. മിനിസ്റ്റർ ഗസ്റ്റ്‌ ഹൗസിൽ 5 മുതൽ തന്നെ ഉണ്ടല്ലോ..!”

പിന്നീട്‌ പറഞ്ഞ്‌ വന്നപ്പൊളാണ്‌ അമളി മനസിലായത്‌ ഞങ്ങൾക്ക്‌ ഗസ്റ്റ്‌ ഹൗസ്‌ മാറിപ്പോയി..! PWD ഗസ്റ്റ്‌ ഹൗസിന്റെ മേലെ ഒരു ഗവൺമന്റ്‌ ഗസ്റ്റ്‌ ഹൗസ്‌ കൂടി ഉണ്ട്‌ പോലും..!! അപ്പൊ തന്നെ അങ്ങോട്ടോടി.. മിനിസ്റ്റർ വീണ്ടും മീറ്റിംഗിൽ കയറിയിരിക്കുന്നു.. തുറമുഖം പുരാരേഖാ വകുപ്പ്‌ മന്ത്രി ശ്രീ അഹമ്മദ്‌ ദേവർ കോവിൽ ഒക്കെ അവിടെ ഉണ്ടായിരുന്നു.. കുറച്ച്‌ നേരം കഴിഞ്ഞപ്പൊ PA ഉള്ളിലേക്ക്‌ വിളിച്ചു..! ആദ്യമായി ഒരു മിനിസ്റ്ററുടെ അടുത്തേക്ക്‌…!!

അത്രമേൽ സൗമ്യനായ മനുഷ്യൻ… മറ്റൊരാളെ കേൾക്കാൻ മനസുണ്ടാവുകയെന്നത്‌ വലിയൊരു ക്വാളിറ്റിയാണ്‌.. അത്‌ ആവോളം ഉള്ള വ്യക്തിത്വം.. ഞങ്ങളെ പരിചയപ്പെടുത്തി.. പിന്നീട്‌ അദ്ദേഹം വ്ലോഗിംഗിനെ പറ്റി.. ഫേസ്ബുക്കിനെ പറ്റി.. ഇൻസ്റ്റയെ പറ്റി.. ടൂറിസം ഐഡിയകളെ പറ്റി.. ഗൾഫിലെ മലയാളികളെ പറ്റി.. അവരുടെ താൽപര്യങ്ങളെ പറ്റി.. അങ്ങനെ അരമണിക്കൂറിലേറെ ആദ്യമായി കാണുന്ന എന്നോടും അക്ഷയയോടും സുദീർഘമായി സംസാരിച്ചു.. ഇടയിൽ വരുന്ന ചില പോയന്റുകൾ സ്റ്റാഫുകളോട്‌ നോട്ട്‌ ചെയ്യാൻ പറഞ്ഞു..

മിനിസ്റ്ററുടെ സോഷ്യൽ മീഡിയ ഹാന്റിൽ ചെയ്യുന്ന വ്യക്തിയെ പരിചയപ്പെടുത്തി..! മിനിസ്റ്ററുടെ സെൽഫ്‌ ബൂസ്റ്റിംഗ്‌ വരാത്ത രീതിയിൽ സോഷ്യൽ മീഡിയയെ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യം ആ മനുഷ്യന്റെ ക്വാളിറ്റി എന്റെ മനസിൽ വാനോളം ഉയർത്തി.. ഒടുവിൽ, ഞങ്ങൾ എപ്പൊ തിരികെ പോകും എന്ന് അന്വേഷിച്ചു.. 24 നു പോകും എന്ന് പറഞ്ഞപ്പോൾ അതിനു മുന്നേ ഒരു ദിവസം തിരുവനന്തപുരത്ത്‌ വച്ച്‌ കാണണം എന്ന് അദ്ദേഹം പറഞ്ഞു..!! എന്തൊക്കെയാണ്‌ സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു..!

പറഞ്ഞതിലും കൂടുതൽ സമയം കടന്നു പോകുന്നത്‌ കണ്ടപ്പോൾ പിഎ ചേട്ടൻ വീണ്ടും ഇടപെട്ടു.. ചില വകുപ്പ്‌ ഡയറക്റ്റർമ്മാരും ഉദ്യോഗസ്ഥരും അരമണിക്കൂറായി കാത്തിരിക്കുന്നത്രേ..! അവർക്കു മുന്നിൽ ഒന്നുമല്ലാത്ത എനിക്ക്‌ വേണ്ടി ഇത്രയും സമയം അദ്ദേഹം ചിലവഴിച്ചതിന്റെ അതിശയം ഞങ്ങൾക്ക്‌ ഇനിയും മാറിയിട്ടില്ല..!

ഏതായാലും ആ മീറ്റിംഗ്‌ കഴിഞ്ഞപ്പോൾ ഒന്നുറപ്പായിരുന്നു.. ഈ സർക്കാർ അഞ്ച്‌ വർഷം തികക്കുമ്പോൾ അതിൽ ഏറ്റവും തിളക്കമുള്ളവരിൽ ഒരാൾ ഉറപ്പായും ഈ മനുഷ്യനായിരിക്കും.. ഇത്രയും കാഴ്ചപ്പാടും നാടിനെ മാറ്റണമെന്ന നിശ്ചയദാർഡ്ഢ്യവുമുള്ള ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും.. അത്‌ കാത്തിരുന്നു കാണാം.. മന്ത്രി റിയാസിന്‌ സ്നേഹം നിറഞ്ഞ ആശംസകൾ..
അഭിവാദ്യങ്ങളോടെ

https://m.facebook.com/story.php?story_fbid=410615857096536&id=100044443749002

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week