27.5 C
Kottayam
Sunday, June 7, 2026

വിശ്വ സുന്ദരിയായി ആർ ബോണി ഗബ്രിയേല; ദിവിത റായ് ആദ്യ അഞ്ചിലെത്താതെ പുറത്ത്

Must read

71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേലക്ക്. മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍ രണ്ടാം സ്ഥാനവും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ആന്ദ്രെയ്‌ന മാര്‍ട്ടിനെസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ ദിവിത റായിയുടെ മത്സരം ആദ്യ 16-നുള്ളില്‍ അവസാനിച്ചു.

ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്‍വെഷന്‍ സെന്ററിലാണ് സൗന്ദര്യ മത്സരം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ആര്‍ ബോണി ഗബ്രിയേലിന് കിരീടം അണിയിച്ചു. ഇതിന് മുമ്പ് 1994-ല്‍ ഇന്ത്യയുടെ സുസ്മിത സെന്നും 2000-ത്തില്‍ ലാറ ദത്തയും വിശ്വ സുന്ദരിയായിരുന്നു.

അമേരിക്കന്‍ പൗരത്വമുള്ള ആര്‍ ബോണി ഗബ്രിയേല ഫിലിപ്പീന്‍സ് വംശജയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍-ഫിലിപ്പീന്‍സ് സുന്ദരി മിസ് യൂണിവേഴ്‌സ് കിരീടം നേടുന്നത്. 1994 മാര്‍ച്ച് 20-ന് ടെക്‌സാസിലെ സാന്‍ അന്റോണിയോയിലാണ് ബോണി ഗബ്രിയേല്‍ ജനിച്ചത്.

ബോണിയുടെ അച്ഛന്‍ റെമിഗിയോ ബോണ്‍സൊണ്‍ 25-ാം വയസ്സില്‍ ഫിലീപ്പിന്‍സില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടാനായിരുന്നു ഈ കുടിയേറ്റം. ബോണിയുടെ അമ്മ ഡാന വാല്‍ക്കര്‍ അമേരിക്കന്‍ വംശജയാണ്.

- Advertisement -

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ബോണിക്ക് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സുണ്ട്. ഫാഷന്‍ ഡിസൈനും മോഡലുമാണ് ഈ 28-കാരി. നോര്‍ത്ത് ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ആര്‍ ബോണി നോള എന്ന പേരിലുള്ള ക്ലോത്തിങ് ലൈനിന്റെ സി.ഇ.ഒയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week