24.9 C
Kottayam
Monday, June 8, 2026

രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ രണ്ടാഴ്ചയ്ക്കകം; അന്ത്യവിശ്രമം സെന്റ് ജോര്‍ജ് ചാപ്പലിൽ

Must read

ലണ്ടൻ:സ്കോട്‍ലന്‍‍ഡിലെ ബാൽമോറൽ കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ മരണം. ബ്രിട്ടിഷ് ചരിത്രത്തിലെ ഒരു യുഗാന്ത്യത്തിന്റെ ദുഃഖാചരണത്തിലാണ് രാജ്യം. രാജ്ഞിയുടെ മരണ ദിവസം ഡി–ഡേ എന്നാണു യുകെയിൽ അറിയപ്പെടുക. ഇന്നു മുതലാണു സംസ്കാര ചടങ്ങുകൾക്കു തുടക്കമാകുക. രാജ്ഞ‌ിയുടെ ഭൗതിക ശരീരം ലണ്ടനിലെത്തിച്ച ശേഷം വെസ്റ്റിമിൻസ്റ്റർ ഹാളിൽ നാലു ദിവസമാണു പൊതുദർശനത്തിനു വയ്ക്കുക. കൊട്ടാരത്തിന്റെ ഏറ്റവും പുരാതനമായ ഭാഗമാണ് ഈ ഹാൾ.

2002 ൽ രാജ്ഞിയുടെ മാതാവ് മരിച്ചപ്പോഴാണ് ഒടുവിൽ ഇവിടെ ഭൗതിക ശരീരം പൊതു ദർശനചടങ്ങു നടത്തിയത്. രണ്ടു ലക്ഷത്തിലേറെ പേരാണ് അന്ന് ഒഴുകിയെത്തിയത്. വെസ്റ്റ്മിൻസ്റ്റർ ഹാളിന്റെ മരം കൊണ്ടുള്ള മേൽക്കൂര 11–ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ഹാളിൽ തറയിൽനിന്ന് ഉയർന്ന പ്രതലത്തിലാണ് രാജ്ഞിയുടെ ഭൗതിക ശരീരം വഹിക്കുന്ന പെട്ടി വയ്ക്കുക. ഇതിന്റെ ഒരോ മൂലയിലും സൈനികരുടെ കാവലുണ്ടാകും. ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് സൈനികരും രാജകുടുംബാംഗങ്ങളും ഭൗതിക ശരീരത്തോടൊപ്പം വെസ്റ്റ് മിൻസ്റ്റർ ഹാളിലേക്ക് അകമ്പടിയായി വരും.

- Advertisement -

ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള യാത്ര ആളുകൾക്കു തെരുവോരങ്ങളിൽനിന്ന് കാണാം. ലണ്ടനിലെ റോയൽ പാർക്കുകളിൽ ബിഗ് സ്ക്രീനുകളിലും ചടങ്ങ് ബ്രോഡ്കാസ്റ്റ് ചെയ്യും. ശവമഞ്ചത്തിനു മുകളിൽ രാജപതാക വിരിക്കും. അതിനു മുകളിൽ കിരീടം, ചെങ്കോല്‍, ഓർബ് (കുരിശു ചിഹ്നം ഉള്ള ഗോളം) എന്നിവ സ്ഥാപിക്കും. ഇതിനു ശേഷമായിരിക്കും പൊതുജനങ്ങൾക്കു ഹാളിലേക്കു പ്രവേശനം. രണ്ടാഴ്ചയ്ക്കുള്ളിൽ വെസ്റ്റ്മിൻസ്റ്റർ ആബെയിൽ രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ബക്കിങ്ങാം കൊട്ടാരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.

- Advertisement -

വെസ്റ്റ്മിന്‍സ്റ്റർ‌ ആബെ പള്ളിയിലാണു രാജാക്കൻമാരുടേയും രാജ്ഞിമാരുടേയും കിരീടധാരണം നടക്കുന്നത്. 1953ൽ എലിസബത്ത് രാജ്ഞിയുടെ പട്ടാഭിഷേകവും 1947ൽ ഫിലിപ് രാജകുമാരനുമായുള്ള വിവാഹവും നടന്നത് ഇവിടെയാണ്. 18–ാം നൂറ്റാണ്ടിനു ശേഷം ഇവിടെ രാജാവിന്റെയോ, രാജ്ഞിയുടേയോ സംസ്കാരച്ചടങ്ങുകൾ നടന്നിട്ടില്ല. 2002 ൽ രാജ്ഞിയുടെ അമ്മയുടെ സംസ്കാരച്ചടങ്ങുകൾ നടത്തിയിരുന്നു. റോയൽ നേവിയുടെ സ്റ്റേറ്റ് ഗൺ കാരിയേജിലാണു രാജ്ഞിയുടെ ഭൗതിക ശരീരം ആബെയിലെത്തിക്കുക. 1979ൽ മൗണ്ട് ബാറ്റൻ പ്രഭുവിന്റെ സംസ്കാരച്ചടങ്ങുകൾക്കാണ് ഇത് ഒടുവിൽ പുറത്തെത്തിച്ചത്. 142 നാവികര്‍ ഈ വാഹനം വലിക്കും. പുതിയ രാജാവുൾപ്പെടെ രാജകുടുംബത്തിലെ മുതിർന്നവരെല്ലാം ഈ യാത്രയുടെ ഭാഗമാകും.

- Advertisement -

വെസ്റ്റ്മിന്‍സ്റ്റർ‌ ആബെയിൽനിന്ന് ലണ്ടനിലെ ഹൈഡ് പാർക്ക് കോർണറിലുള്ള വെല്ലിങ്ടൻ ആർച്ചിലേക്കു ഭൗതിക ശരീരം കൊണ്ടുപോകും. പിന്നീട് വിൻഡ്സർ കാസ്റ്റിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലേക്കായിരിക്കും അന്ത്യയാത്ര. രാജകുടുംബാംഗങ്ങളുടെ വിവാഹങ്ങൾ, മാമോദിസ, സംസ്കാരച്ചടങ്ങുകള്‍ എന്നിവ നടത്തുന്നതു സെന്റ് ജോർജ് ചാപ്പലിലാണ്. ഇവിടെയാണു ഹാരി രാജകുമാരന്റെയും മേഗന്റെയും വിവാഹച്ചടങ്ങുകൾ നടത്തിയത്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ സംസ്കാരച്ചടങ്ങുകൾ‌ നടന്നതും ഇവിടെയായിരുന്നു. സെന്റ് ജോർ‌ജ് ചാപ്പലിലെ രാജകുടുംബത്തിന്റെ കല്ലറയിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമമെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week