33.4 C
Kottayam
Saturday, May 4, 2024

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി, നിബന്ധനകൾ ഇങ്ങനെ

Must read

മനാമ:ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി. ഇവര്‍ക്ക് വരുന്നതിനു മുന്‍പുള്ള കോവിഡ് പരിശോധനയും ആവശ്യമില്ലെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.

ടൂറിസ്റ്റുകള്‍ക്ക് വിമാനതാവളത്തില്‍ പരിശോധനമാത്രമേയുണ്ടാകൂ. പരിശോധനക്കു ശേഷം പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഉളളതുപോലെ ക്വാറന്റയ്ന്‍ ഉണ്ടാകില്ല.

ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിച്ച് 10 ദിവസം വരെ തങ്ങാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഒമാനിലേക്ക് വരുന്നതിന് മുന്‍പ് മസ്‌കത്ത് വിമാനതാവളത്തിലെ പിസിആര്‍ പരിശോധനക്ക് വെബ് സൈറ്റിലെ കോവിഡ് പേജില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് നിര്‍ബന്ധിത അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. ഒമാനില്‍ എത്തിയല്‍ കോവിഡ് ചികിത്സാ ചെലവ് ടൂറിസ്റ്റുകള്‍ വഹിക്കണം.

ടൂറിസ്റ്റുകള്‍ക്ക് രണ്ടാഴ്ചയില്‍ താഴെമാത്രമാണ് തങ്ങാനാകു. വിമാന താവളത്തിലെ പരിശോധന ഫലം ലഭിക്കുംവരെ മുറി വിട്ട് പോകുകയോ മറ്റുള്ളവരുമായി മുറികള്‍ പങ്കിടുകയോ ഇടപഴകുകയോ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week