കോഴിക്കോട്: പ്രശസ്ത നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറും വ്യവസായിയുമായ പി.വി.ഗംഗാധരന്‍ അന്തരിച്ചു.80 വയസായിരുന്നു.വാര്‍ദ്ധകൃസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിസ്തയില്‍ കഴിയുകയായിരുന്നു.
ചലച്ചിത്രനിര്‍മ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പി.വി. ഗംഗാധരന്‍. പി.വി.സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ല്‍ കോഴിക്കോട് ജില്ലയില്‍ ജനിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.
1961ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 2005 മുതല്‍ എ.ഐ.സി.സി. അംഗമാണ്. സുജാത, മനസാ വാചാ കര്‍മ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, എന്നും നന്മകള്‍, അദ്വൈതം, ഏകലവ്യന്‍, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ് , എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവര്‍ ഓണര്‍, നോട്ട്ബുക്ക് തുടങ്ങിയവയാണ് നിര്‍മ്മാണം ചെയ്ത ചിത്രങ്ങള്‍. വ്യാപാരപ്രമുഖന്‍ പി.വി. ചന്ദ്രന്‍ സഹോദരനാണ്.