24.7 C
Kottayam
Monday, September 30, 2024

വിഷം തന്ന് കൊല്ലുമെന്ന് ഭയം; ഫെബ്രുവരിയില്‍ പുടിന്‍ മാറ്റിയത് 1000 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ

Must read

മോസ്‌കോ: വിഷം തന്ന് കൊല്ലുമെന്ന് ഭയന്ന് ഫെബ്രുവരിയില്‍ മാത്രം പുടിന്‍ മാറ്റിയത് 1000 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയെന്ന് റിപ്പോര്‍ട്ട്. ബോഡിഗാര്‍ഡുമാര്‍, പാചകക്കാര്‍, സെക്രട്ടറിമാര്‍, അലക്കുകാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്.

ഫെബ്രുവരിയില്‍ ഉക്രെയ്നെ ആക്രമിക്കാന്‍ റഷ്യ വലിയ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ രാജ്യങ്ങളും റഷ്യയില്‍ കണ്ണ് നട്ടതോടെ ലോകത്തെ ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് തനിയ്ക്കെതിരെ വധശ്രമം ഉണ്ടാവുമെന്ന് പുടിന്‍ ഭയന്നിരുന്നതായാണ് ഡെയ്ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗത്ത് കരോലിന സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം പുടിനെ വധിക്കാന്‍ ആഹ്വാനം ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പുടിനെ വധിക്കുന്നത് റഷ്യയ്ക്കും ലോകത്തിനും വലിയ ഗുണം ചെയ്യുമെന്നും റഷ്യയ്ക്കാര്‍ ആരെങ്കിലും തന്നെ ഇതിന് മുന്നോട്ട് വരണമെന്നുമായിരുന്നു ഗ്രഹാം പറഞ്ഞത്.

റഷ്യയില്‍ വിഷം കൊടുത്തുള്ള കൊലപാതകം പുതിയ കഥയല്ല. സര്‍ക്കാരിന്റെ നയങ്ങളെ നിരന്തരം വിമര്‍ശിച്ചിരുന്ന അലെക്സെ നവാല്‍നി എന്നയാള്‍ 2020 ഓഗസ്റ്റില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു. ഇയാളുടെ കൊലപാതകത്തിന് ഉത്തരവിട്ടത് പുടിനാണെന്നാണ് പറയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week