പുതുവൈപ്പിനിന്‍ നിര്‍മ്മാണം പുനരാരംഭിയ്ക്കുന്നു,സ്ഥലത്ത് നിരോധനാജ്ഞ

കൊച്ചി: പുതുവൈപ്പിനില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്ന എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്. ഒരാഴ്ചയായി നടത്തിവന്ന മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News