പുനീതിന്റെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതം; ആരാധകന്‍ മരിച്ചു

ബംഗളുരു: കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീതിന്റെ മരണവാര്‍ത്തയെത്തയറിഞ്ഞതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആരാധകന്‍ മരിച്ചു. ചാമരാജ്നഗര്‍ ജില്ലയിലെ മാരൂര്‍ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്.

വൈകിട്ട് മൂന്നിന് പുനീതിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ മുനിയപ്പ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിന്റെ കടുത്ത ആരാധകനായിരുന്നു മുനിയപ്പയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മുനിയപ്പയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

വെള്ളിയാഴ്ചയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീതിന്റെ അപ്രതീക്ഷിത മരണം. അപ്പു എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന പുനീത് മുപ്പതോളം കഡഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം.’ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്.പ്രശസ്ത നടന്‍ രാജ്കുമാറിന്റെ അഞ്ച് മക്കളില്‍ ഇളയവനാണ്.

പുനീതിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി കണ്ഠീവര സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി ആര്‍ അശോക് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News