ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി, തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനം; യുവാവ് അറസ്റ്റിൽ‍

പുണെ∙ വാഹനം കാത്തുനിന്ന യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. പുണെ–സോലാപുർ ദേശീയ പാതയിലാണ് സംഭവം. കുർകുംബിന് സമീപത്ത് നിന്നാണ് യുവതി അപരിചിതന്റെ വാഹനത്തിൽ കയറിയത്. 32കാരിയായ യുവതിയെയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ ദൗണ്ട് സ്വദേശിയായ 35കാരനെ അറസ്റ്റ് ചെയ്തു. 

മാർച്ച് 25നാണ് സംഭവം. അമ്മയെ സഹോദരൻ മർദിക്കുന്നു എന്ന് അറിഞ്ഞതിനു പിന്നാലെയാണ് ഇൻദാപുറിൽ താമസിക്കുന്ന യുവതി പിംപ്രി ചിഞ്ച്‍വാഡിലേക്ക് യാത്ര തിരിച്ചത്. പിക്കപ്പ് വാഹനത്തിലാണ് കുർകുംബ് വരെ എത്തിയത്. അവിടെ നിന്ന് പിംപ്രി ചിഞ്ച്‍വാഡിലേക്ക് പോകാനായി യുവതി ഹൈവേയിലൂടെ വന്ന വാഹനങ്ങൾക്കെല്ലാം കൈകാണിച്ചു. ഇതിനിടെയാണ് പുണെയിലേക്ക് പോകുകയായിരുന്ന ഒരു കാർ യുവതിയുടെ മുന്നിൽ നിർത്തിയത്. വഴിയിൽ ഇറക്കാമെന്ന് പറഞ്ഞ് യുവാവ് യുവതിയെ വാഹനത്തിൽ കയറ്റി.

3 കിലോമീറ്റർ പോയതിന് ശേഷം വിജനമായ സ്ഥലത്ത് കാർ നിർത്തിയതിന് ശേഷം യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. യുവതി എതിർത്തപ്പോൾ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം കാറില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

സംഭവസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ യുവതി തൊട്ടടുത്ത ദിവസമാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല. 

​A 32-year-old woman was allegedly kidnapped and raped at gunpoint after being offered a lift on the Pune-Solapur National Highway. The incident took place near Kurkumbh when the victim boarded the stranger’s car, assuming it to be safe. Following the complaint, the Pune Rural Police arrested a 35-year-old resident of Daund and seized the vehicle and weapon used in the crime.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News