24.6 C
Kottayam
Friday, September 27, 2024

വി.ഡി സതീശനെതിരായ പുനര്‍ജനി കേസ്; പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

Must read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിദേശത്ത് നിന്നും ലഭിച്ച പണം ഉപയോഗിച്ച് പുനർജനി പദ്ധതി പ്രകാരം മണ്ഡലത്തിൽ വീടുകള്‍ നിർമ്മിച്ച് നൽകിയില്ലെന്നാണ് രാജുവിന്റെ മൊഴി. പറവൂ‍ർ സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്ദുള്‍ സമദിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി.

2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനധിവാസ പദ്ധതിയായ പുനർജനിക്കായി വിദേശത്ത് നിന്നും പണം ശേഖരിച്ചെന്നും ഇതിൽ അഴിമതി നടന്നുവെന്നു എന്നുമുള്ള പരാതിയാണ് വിജിലൻസ് അന്വേഷിക്കുന്നത്. വി ഡി സതീശൻ്റെ വിദേശ യാത്രയും അന്വേഷണ പരിധിയിലുണ്ട്.

വിദേശത്ത് നിന്ന് പണം ശേഖരിച്ചതിൽ അഴിമതി ആരോപിച്ച് 2021ൽ സർക്കാരിന് പരാതി നൽകിയിരുന്ന സിപിഐ നേതാവ് പി രാജുവിൻ്റെ മൊഴി തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് വിജിലൻസ് രേഖപ്പെടുത്തി. പുനർജനി പദ്ധതി കൂടാതെ പിറവം മണ്ഡലത്തിലെ കോടതി സമുച്ചയ നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി രാജു മൊഴി നൽകി.

രണ്ട് ട്രസ്റ്റുകളുടെ അക്കൗണ്ട് വഴിയാണ് വിദേശ പണം എത്തിയതെന്നാണ് പരാതിക്കാർ നൽകിയിട്ടുള്ള മൊഴി. ഇന്നലെയും രണ്ട് പേരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ ട്രസ്റ്റുകളുടെ അക്കൗണ്ടുകളുടെയും പുനർജനി പദ്ധതിക്കായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെങ്കിൽ ഇതിൻ്റെ വിവരങ്ങളും വിജിലൻസ് തേടും.

പദ്ധതി വി ഡി സതീശൻ എംഎൽഎ മാത്രം വിഭാവനം ചെയ്ത പദ്ധതിയായിരുന്നോ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും പങ്കാളി ആയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതുണ്ട്. ഇതിനായി ജില്ലാ കളക്ടർക്ക് വിജിലൻസ് കത്ത് നൽകി. പരാതിക്കാരുടെ മൊഴി പരിശോധ ശേഷം സ്ഥലപരിശോധനയും നടത്തിയിട്ടാകും സതീശിനിൽ നിന്നും മൊഴിയെടുക്കുക. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിൻ്റെ ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

Popular this week