29.8 C
Kottayam
Sunday, October 6, 2024

പബ്ജിയ്ക്ക് അടിമയായ 14കാരന്‍ സ്വന്തം കുടുംബത്തിലെ 4 പേരെ കൂട്ടക്കുരുതി നടത്തി

Must read

ലാഹോര്‍: 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും സഹോരിമാരും ഉള്‍പ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.

ഓണ്‍ലൈന്‍ ​ഗെയിമായ പബ്ജിക്ക് അടിമയായിരുന്നു കൗമാരക്കാന്‍. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്. പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായിട്ടാണ് പൊലീസ് നി​ഗമനം.

നാഹിദ് മുബാറക് (45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂ‍ര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി.

വെടിയൊച്ച കേള്‍ക്കാതിരുന്ന അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. അതേസമയം ലൈസന്‍സുള്ള തോക്കാണ് കുട്ടി ഉപയോ​ഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

ഒമാന്‍ തീരത്ത് ഭൂചലനം

മസ്കറ്റ്: അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട്...

Popular this week