27.6 C
Kottayam
Thursday, June 4, 2026

പബ്ജി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്; കൊറിയന്‍ കമ്പനിയും റിലയന്‍സുമായി ചര്‍ച്ച

Must read

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ രാജ്യത്ത് നിരോധിക്കപ്പെട്ട പബ്ജി മൊബൈല്‍ ഗെയിം തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് റിലയന്‍സ് ജിയോയും പബ്ജിയുടെ നിര്‍മ്മാതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നുവെന്നും റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയന്‍ കമ്പനി ചൈനയുടെ ടെന്‍സെന്റ് ഗെയിംസുമായി സഹകരിച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച പബ്ജി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നിരോധിച്ചത്.റിലയന്‍സ് ജിയോയുമായി സഹകരിച്ച് കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പോവുകയാണെന്നാണ് സൂചന.

അതേസമയം, ഇരുവിഭാഗവും ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരു കമ്പനികളും തമ്മില്‍ കരാറിലേര്‍പ്പെടുകയാണെങ്കില്‍ പബ്ജി ലൈറ്റിനായി പ്ലേസ്‌റ്റോറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് പ്രത്യേക റിവാര്‍ഡുകളും ലഭിക്കുമെന്നാണ് വിവരം.
പബ്ജിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ.

ഏറ്റവും കൂടുതല്‍ ഇന്‍-ഗെയിം പര്‍ച്ചേസുകള്‍ നടത്തുന്ന ഗെയിമര്‍മാരും ഇന്ത്യയിലാണ്. ചൈനീസ് കമ്പനിയെ ഒഴിവാക്കിയതോടെ ഇന്ത്യയില്‍ ജിയോ പോലുള്ള ഒരാളെ പങ്കാളിയാക്കി പഴയ വിപണി തിരിച്ചുപിടിക്കാനാണ് കൊറിയന്‍ കമ്പനി ശ്രമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week