പബ്ജിയിലൂടെ പരിചയപ്പെട്ട 12 കാരിയെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്‌സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഭോപ്പാല്‍ രംഭാ നഗര്‍ സ്വദേശികളായ 18, 19 വയസ് പ്രായക്കാരായ മൂന്ന് യുവാക്കള്‍ പിടിയിലായതായി . കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. 12കാരി പബ്ജി ഗെയിമിലൂടെയാണ് യുവാക്കളുമായി പരിചയത്തിലാവുന്നത്.

16 വയസ്സിന് താഴെ പ്രായമായ കുട്ടിയ പീഡിപ്പിച്ചക് പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ മാസം മൂവരും പെണ്‍കുട്ടിയെ രംഭാ നഗറിലേക്ക് വിളിച്ചുവരുത്തി ബലാത്‌സംഗത്തിന് ഇരയാക്കുകയായിരുന്നു.

പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു.ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനം തുടര്‍ന്നത്.പരാതി ലഭിച്ചതിന് പിന്നാലെ രംഭാ നഗറില്‍ നിന്ന് ബുധനാഴ്ച രാത്രി മൂന്ന് പ്രതികളെയും പിടികൂടിയതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News