മനോഹരമായി സംസാരിക്കുന്നവര്‍ നല്ലവരായിരിക്കണമെന്നില്ലെന്നാണ് അനുഭവം വിവരിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കലാ മോഹന്‍ പറയുന്നത്. ഉള്ളില്‍ പകയും വിദ്വേഷവും ഒളിപ്പിച്ച് പുറമേ പഞ്ചസാര വര്‍ത്തമാനം പറയുന്നവര്‍ പിന്നീട് ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ടെന്ന് കല പറയുന്നു
കലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
പഠനത്തിന്റെ ഭാഗമായി ജയിലുകള്‍ സന്ദര്‍ശനം നടത്തിയ കാലത്ത്,
ശ്രദ്ധിച്ചത്, ഭീകര കുറ്റവാളികള്‍ എന്ന് അടയാളപെടുത്തിയ ചിലരുടെ പെരുമാറ്റ രീതികള്‍ ആയിരുന്നു…
എത്ര മനോഹരമായ സംസാരമാണ് അവരില്‍ പലരുടേതും..
എളിമയും വിധേയത്വവും ചാലിച്ച മുഖഭാവങ്ങള്‍..
സദാ പുഞ്ചിരിക്കുന്നവര്‍…
അവരെങ്ങനെ കൊടും കുറ്റവാളികള്‍ ആയി എന്നോര്‍ത്ത് അതിശയിച്ചിട്ടുണ്ട്…
അച്ഛന്റെ വക്കീല്‍ ഓഫീസില്‍ പണ്ട് സ്ഥിരമായി കേസിനു വരുന്ന ഒരു സ്ത്രീയും അവരുടെ മകളും ഉണ്ടായിരുന്നു..
സമ്പന്നയായ അമ്മ..
മകളുടെ ഭര്‍ത്താവും ആയിട്ടാണ് കേസ്..
മകളുടെ രൂപവും ഭാവവും ഒക്കെ മാനസിക പക്വത ഇല്ലാത്ത ഒരാളെ പോല്‍ ആയിരുന്നു..
അവര്‍ ആരെയും നോക്കി ചിരിക്കുകയോ മിണ്ടുകയോ ചെയ്യാതെ വാ അല്പം തുറന്നു നോക്കി അങ്ങനെ ഇരിക്കും.
അമ്മയാണ് സംസാരിക്കുക അവര്‍ക്ക് വേണ്ടിയും..
ഇടയ്ക്ക് ഒരു ദിവസം, മകളുടെ ഭാര്‍ത്താവിനെവിനെ കണ്ടു..
വളരെ മാന്യനും സുമുഖനും അതിമധുരമായി പെരുമാറുകയും ചെയ്യുന്ന ഒരാള്‍..
വിവാഹം കഴിച്ചാലും മകളെ വിട്ടു കൊടുക്കില്ല..
ആ കൂടെ വന്ന ആരോ മുറ്റത് നിന്ന് പിറുപുറുക്കുന്നത്, ഞാന്‍ കേട്ടിട്ടുണ്ട്..
ആ അമ്മയാണല്ലോ അപ്പൊ കുഴപ്പക്കാരി എന്ന് ഓര്‍ക്കുകയും ചെയ്തു..
അങ്ങനെ ഇരിക്കവേ അമ്മ മരിച്ചു.
പിന്നെ അല്പം നാള്‍ കഴിഞ്ഞു മകളെ കാണുമ്പോ വിശ്വസിക്കാന്‍ വയ്യ…
നിറച്ചും ആഭരണവും കിലുക്കമുള്ള പാദസ്വരവും, ഒക്കെ ആയിരുന്നു അവരുടെ രൂപം .
വാതോരാത്ത സംസാരവും…
അതോടെ ഉറപ്പിച്ചു അമ്മ തന്നെ ആയിരുന്നു പാര…
മകളിനി ജീവിതം കൊണ്ടോയി കൊള്ളും…
അതും കഴിഞ്ഞു നാളുകള്‍ക്കു അകം ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിഞ്ഞു..
അവര്‍ കൊലചെയ്യപ്പെട്ടു..
താമസിക്കാതെ പ്രതിയായ ഭാര്‍ത്താവിനെവിനെ പിടികൂടി..
വെട്ടി കൊലപ്പെടുത്തിയിട്ട് അയാള്‍ വലിച്ചിഴച്ചു ശവം കൊണ്ടു പോയി മുറിയില്‍ ഒളിപ്പിച്ചു എന്നൊക്കെ കേട്ടത് ഓര്‍മ്മയുണ്ട്..
ആ കേള്‍വി, അങ്ങനെ ഒരു രംഗത്തെ അന്ന് ഞാന്‍ ഭാവന ചെയ്തു..
ആ പാവത്താന്‍ ആയ മനുഷ്യന്‍ എങ്ങനെ ഇങ്ങനെ ഒരു കൃത്യം ചെയ്തു?
അയാളുടെ മനോഹരമായ പെരുമാറ്റ രീതി പിന്നെ ഓര്‍ക്കുമ്പോള്‍ ഭയം തോന്നി..
മയക്കു മരുന്നോ ലഹരിയോ ഒന്നുമല്ല..
കേവലം ശത്രുതയുടെ പേരില്‍ നടത്തിയ കൊലപാതകം..
അമ്മായിയമ്മയുടെ കുറ്റം കൊണ്ട് ഭാര്യയുമായി ഒത്തു പോകാന്‍ കഴിയാത്ത നല്ലവനായ അയാളെ ഓര്‍ത്തു സഹതപിച്ചവര്‍ ഞെട്ടി ഇരുന്നു..
അതേ പോലെ പൂജപ്പുര ജയിലില്‍,
അന്നവിടെ ഉണ്ടായിരുന്ന ഹൈറുന്നിസ, കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ പ്രതിയെ കണ്ടു..
എത്ര ജീവിതം എടുത്തു ഈ സ്ത്രീ എന്നൊക്കെ താത്തയെ കുറിച്ച് ആലോചിച്ചു..
അവര്‍ സഹകരിച്ചില്ല, പഠനത്തിന് വേണ്ടി എന്നൊക്കെ പറഞ്ഞിട്ട് പോലും..
സഹകരിച്ച, മാന്യമായി, പെരുമാറിയത് മറ്റൊരു സ്ത്രീ..
എന്താകും അവരുടെ കേസ് എന്നോര്‍ത്ത് നിന്ന എനിക്കു കൂടുതല്‍ വിവരം കിട്ടി..
അനിയന്റെ ഭാര്യയും ആയി വഴക്കിട്ടിട്ട്, അവരുടെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്നതാണ്…
കാലില്‍ പിടിച്ചു തലയ്ക്കു അടിച്ചു കൊല്ലുക.. എന്ത് മാനസികാവസ്ഥയില്‍ ആകും അത് ചെയ്തിരിക്കുക…!
ഓരോ അനുഭവങ്ങള്‍, നേരിടുമ്പോഴും ഓര്‍ക്കും
നൂറു ശതമാനം നല്ലവരാകാന്‍ ആര്‍ക്കും പറ്റില്ലല്ലോ.. !
മനുഷ്യജന്മം എടുത്താല്‍ സ്ഥായി ആയ സൗഖ്യം ബുദ്ധിമുട്ട് തന്നെ…
ഇതിന്റെ ഇടയില്‍,
ഏറ്റവും മധുരമായ് സംസാരിച്ചു കൊണ്ട്,
പിന്നില്‍ നിന്നും കുത്തുന്നവരെ തിരിച്ചറിയാന്‍ പറ്റുക എന്നതാണ് ബുദ്ധിയും യുക്തിയും..
Conduct disorder ( പെരുമാറ്റ വൈകല്യം) കുട്ടിക്കാലത്ത് ചികിത്സ നല്‍കണം..
നാളെ ഒരു സാമൂഹിക വിപത്തതായി
മാറാതിരിക്കാന്‍..
ചെറിയ കള്ളത്തരങ്ങള്‍, മോഷണങ്ങള്‍, മറ്റുള്ളവരെ ഉപദ്രവിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ ഒരുവന്റെ വ്യക്തിത്വത്തെ, ജീവിതത്തെ തന്നെ മാറ്റി മറിക്കും..
അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും ആ ദൂഷ്യം അറിയണമെന്നില്ല..
അത്രയും സമര്‍ത്ഥമായി അവര്‍ ഇടപെടും..
ഒടുവില്‍ വിഷം തുപ്പുന്ന ഘട്ടം എത്തുമ്പോള്‍ മാത്രമേ മറ്റുള്ളവര്‍ അത് തിരിച്ചറിയൂ..