24.1 C
Kottayam
Friday, June 5, 2026

സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശക്തമാക്കാനൊരുങ്ങി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

Must read

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശക്തമാക്കാനൊരുങ്ങി പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. മറ്റന്നാള്‍ മുതല്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. അതേസമയം ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചര്‍ച്ച ശുഭപ്രതീക്ഷ നരല്‍കിയിരുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു. സര്‍ക്കാര്‍ രേഖമൂലം ഉറപ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ ഉത്തരവ് നാള ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുകൂല നടപടിക്കായി നളെ വൈകുന്നേരം കാത്തിരിക്കുമെന്നും അതിനുശേഷം ഉത്തരവ് ലഭിച്ചില്ലങ്കില്‍ മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ലയ രാജേഷ് അറിയിച്ചു. അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആഭ്യന്തര സെക്രട്ടറി ടികെ ജോസും എഡിജിപി മനോജ് എബ്രഹാമും അറിയിച്ചിരുന്നു. സമരം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥര്‍ സമരക്കാരെ കണ്ടേക്കും.

എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 27 ദിവസം പിന്നിട്ടു. സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം 14 ആം ദിവസിത്തിലാണ്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരവും നടത്തുന്നുണ്ട്. ആരോഗ്യ നില വഷളായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറാന്‍ ഡോക്ടര്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നിരഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനോടും കെ ശബരീനാഥനോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമരം തുടരാനാണ് അവരുടെ തീരുമാനം.

ആറുമാസം കഴിഞ്ഞ താത്കാലികക്കാരെ മാറ്റുന്നതിലും, എല്‍ജിഎസ് പട്ടികയില്‍ നിന്ന് വാച്ചര്‍മാരെ നിയമിക്കുന്നതിലും ഔദ്യോഗിക കടമ്പകള്‍ നിരവധിയെന്നാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ ഉറപ്പ് നല്‍കിയിട്ടില്ല. അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലുള്ളവരും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week