KeralaNews

ചർച്ച വിജയം,സമരം നിര്‍ത്തി പി.എസ്.സി ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ ഉദ്യോഗാർഥികളു സർക്കാരുമായുള്ള ചർച്ച പൂർത്തിയായി. ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നിയമമന്ത്രി എകെ ബാലനും ഉദ്യോഗാർഥികളും തമ്മിൽ ഞായറാഴ്ച രാവിലെ ചർച്ച നടന്നത്. ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ വിശദമായ ചർച്ചയാണ് നടന്നത്. സമരം അവസാനിപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ തീരുമാനം.

ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ അനുകൂല സമീപനമാണുണ്ടായത്. വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാൻ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാർശ നിയമപ്രകാരം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നൽകി.

എന്നാൽ സി.പി.ഒ റാങ്കിലിസ്റ്റുലുള്ളവർ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സർക്കാരിന് കാര്യങ്ങൾ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാൽ സമരം നിർത്തുമെന്ന് സി.പിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button