KeralaNews

പ്രതിയ്ക്ക് കൊവിഡ് സംശയം; പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷന്‍ അടച്ചു, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ നിരീക്ഷണത്തില്‍

പെരുമ്പാവൂര്‍: കസ്റ്റഡിയിലെടുത്ത പ്രതിക്ക് കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ അടച്ചു. വെങ്ങോല ഉണ്ണി വധക്കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിലൊരാള്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം.

ഇതേതുടര്‍ന്നു പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസുകാരും സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും നിരീക്ഷണത്തില്‍ പോയി. നിലവില്‍ തൊട്ടടുത്ത ഡിവൈഎസ്പി ഓഫീസിലാണ് സ്റ്റേഷന്റെ താല്‍കാലിക പ്രവര്‍ത്തനം. പ്രതികളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker