മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജപ്പാനീസ് ഭാഷയില്‍ തിയേറ്ററിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
2021 വര്‍ഷത്തില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയന്‍,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
ഒ.ടി.ടിയില്‍ റിലീസ് ചെയ്തിന് പിന്നാലെ ചിത്രത്തിന് അന്താരാഷ്ട തലത്തിലടക്കം അഭിനന്ദങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോളിതാ ചിത്രം ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങുകയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ചിത്രം ജാപ്പനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്താണ് റിലീസിന് ഒരുങ്ങുന്നത്. ജനുവരി 21 നാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നത്. നീസ്ട്രീമില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണ്‍ പ്രൈമിലും മറ്റ് എട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തിരുന്നു.
ഒരു സ്ത്രീയുടെ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ വളരെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സമൂഹത്തിലെ ആണധികാരത്തെയും സ്ത്രീ വിരുദ്ധതയേയും ചോദ്യം ചെയ്തുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ ഇരുപക്ഷത്തു നിന്നും പ്രേക്ഷകനെ ചിന്തിപ്പിച്ചിരുന്നു.
ഛായാഗ്രഹണം സാലു കെ തോമസ് ആയിരുന്നു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ്. കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍ എന്നിവരാണ്.