28.4 C
Kottayam
Saturday, June 6, 2026

പ്രതിഷേധം ഭീകരവാദമല്ല; തീപ്പൊരി പ്രസംഗവും വഴിതടയലും യു.എ.പി.എ കുറ്റമല്ല-ഡൽഹി ഹൈക്കോടതി

Must read

ന്യൂഡൽഹി:ഒരുവിഭാഗം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറയെന്ന് ഡൽഹി ഹൈക്കോടതി. പൗരത്വഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽനടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥിയായ തൻഹയ്ക്കെതിരേ യു.എ.പി.എ. കുറ്റം നിലനിൽക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അതിഗുരുതരമായ ശിക്ഷാവകുപ്പായ യു.എ.പി.എ. സാധാരണകുറ്റങ്ങൾക്ക് ചുമത്തുന്നത് പാർലമെന്റ് ആ നിയമം പാസാക്കിയതിന്റെ ലക്ഷ്യം ഇല്ലാതാക്കുമെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളെ ഉദ്ദേശിച്ചാണ് യു.എ.പി.എ. കൊണ്ടുവന്നത്. യു.എ.പി.എ.യിൽ പറയുന്ന ‘ഭീകരപ്രവർത്തന’ത്തെ വളരെ നിസ്സാരമായി ഉപയോഗിക്കുന്നത് ദോഷംചെയ്യും. ഇന്ത്യൻ ശിക്ഷാനിയമത്തിനുകീഴിൽ വരുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഭീകരവാദം.

വടക്കുകിഴക്കൻ ഡൽഹിയിൽനടന്ന പ്രതിഷേധം സാധാരണ സ്വഭാവമുള്ളതായിരുന്നില്ലെന്ന ഡൽഹി പോലീസിന്റെ വാദം ഹൈക്കോടതി തള്ളി.യു.എ.പി.എ.യിൽ പറയുന്ന ഭീകരപ്രവർത്തനം, ഫണ്ട് സ്വരൂപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ആരോപണങ്ങൾ തൻഹയ്ക്കെതിരേ കുറ്റപത്രത്തിലില്ല. തൻഹയിൽനിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സമാധാനപരമായി പ്രതിഷേധിക്കുന്നത് നിയമവിരുദ്ധമോ ഭീകരപ്രവർത്തനമോ അല്ലെന്ന് ഡൽഹി ഹൈക്കോടതി. തീപ്പൊരി പ്രസംഗം നടത്തുന്നതും വഴിതടയുന്നതുമൊന്നും യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങളല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധപ്രകടങ്ങൾ നടത്തിയ കേസിലെ പ്രതികളായ ദേവാംഗനാ കലീത്ത, നടാഷാനാർവാൾ എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

- Advertisement -

എതിർശബ്ദങ്ങളെ ഭരണകൂടം അടിച്ചമർത്തുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരപ്രവർത്തനവും വേർതിരിക്കുന്ന വരയ്ക്ക് മങ്ങലേൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. ഇത്തരം നടപടികൾ ജനാധിപത്യത്തിന് ആപത്താണ്. ആയുധമില്ലാതെ സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകകാശമുണ്ടെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

- Advertisement -

പ്രതികൾ നടത്തിയ തീപ്പൊരി പ്രസംഗങ്ങളോ വഴിതടയൽ സമരങ്ങളോ പ്രതിഷേധാഹ്വാനങ്ങളോ ഭീകരപ്രവർത്തനമായി കാണാനാവില്ല. യു.എ.പി.എ. പ്രകാരമുള്ള ഭീകരപ്രവർത്തനത്തിനോ ഗൂഢാലോചനയ്ക്കോ ഇവർക്കെതിരേ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week