News
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രമുഖ ഗാനരചയിതാവ്; പീഡനം സഹിക്കാന്‍ വയ്യാതെ വീടുവിട്ടതാണെന്ന് യുവതി
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രമുഖ ഗാനരചയിതാവ് രംഗത്ത് വന്നതിന് പിന്നാലെ പോലീസില്‍ ഹാജരായി യുവതി. പ്രമുഖ കന്നഡ ഗാനരചയിതാവായ കെ കല്യാണ്‍ ആണ് ഭാര്യ അശ്വിനിയെ കാണ്‍മാനില്ലെന്ന് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് അശ്വിനി പോലീസിന് മുന്നില്‍ ഹാജരായത്.
കല്യാണുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്നും പീഡനം താങ്ങാനാവത്തതു മൂലം താന്‍ വിവിഹമോചനത്തിന് അപേക്ഷിച്ചെന്നും അശ്വിനി പറഞ്ഞു. താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നതെന്ന് കാണ്‍മാനില്ലെന്ന പരാതിയില്‍ അശ്വിനി പറഞ്ഞു.
സെപ്തംബര്‍ 30നാണ് കല്യാണ്‍ പോലീസില്‍ പരാതി നല്‍കിയത്. 14 വര്‍ഷമായി പീഡനം സഹിക്കുകയാണെന്നും ഇനി താങ്ങാനാവില്ലെന്നും അശ്വിനി പറഞ്ഞു. ജൂണ്‍ 26ന് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്നും അശ്വിനി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News