CrimeKeralaNews

കാറിൽ കടത്തുകയായിരുന്ന മൂന്ന് ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി,രണ്ടു പേർ അറസ്റ്റിൽ

തൃശൂർ:കാറിൽ കടത്തുകയായിരുന്ന മൂന്ന് ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി. രണ്ടു പേർ അറസ്റ്റിൽ.ചാവക്കാട് സ്റ്റേഷൻ ഓഫീസർ ജയപ്രസാദ് കെ പി ക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ വാഹന പരിധോധനക്കിടെയാണ് ചാവക്കാട് കോടതി പരിസരത്ത് നിന്നും മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു മൂന്നു ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.

പട്ടാമ്പി വല്ലപ്പുഴ ചാത്തക്കുളം വീട്ടിൽ റെജി മകൻ ഫഹദ് (30), പാലക്കാട് നെല്ലായ എഴുവൻ തല കളത്തിൽ വീട്ടിൽ അബ്ദുള്ള കുട്ടി മകൻ മുഹമ്മദ് ഷറഫുദ്ധീൻ (37) എന്നിവരാണ് അറസ്റ്റിലായത്.1,70,400 രൂപ വില വരുന്ന പുകയില ഉൽപന്നമാണ് പിടി കൂടിയത്.

https://youtu.be/hd5wSkZpGDY

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button