28.4 C
Kottayam
Saturday, June 6, 2026

ഏഴ് മണിയുടെ ഷൂട്ടിന് വരുന്നത് ഉച്ചയ്ക്ക്, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, ‘ഹോം’ സിനിമയുടെ ഷൂട്ടിംഗിനിടെ അനുഭവിച്ചത്,ശ്രീനാഥ് ഭാസിയ്‌ക്കെതിരെ ഷിബു ജി. സുശീലന്‍

Must read

കൊച്ചി:ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ഷിബു ജി. സുശീലന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടനെതിരെ ഗുരുതര ആരോപണമുന്നയിക്കുന്നത്. ‘ഹോം’ സിനിമയുടെ സമയത്ത് നേരത്തെ വരാന്‍ പറഞ്ഞപ്പോള്‍ ‘ഷിബു ചേട്ടന്‍ എന്നെ പീഡിപ്പിക്കുന്നു’ എന്ന് പറഞ്ഞ് വിജയ് ബാബുവിന് മെസേജ് അയച്ചു എന്നാണ് ഷിബു ജി. സുശീലന്‍ പറയുന്നത്.

ഷിബു ജി. സുശീലന്റെ വാക്കുകള്‍:

കൊറോണയുടെ സമയത്താണ് ഹോം എന്ന സിനിമ ചെയ്തത്. ‘ഞങ്ങള്‍ മൂന്നാല് പേര് കൂടിയുള്ള സിനിമയാണ്, ഒരു വീട്ടിനകത്താണ് നടക്കുന്നത് എല്ലാവരും ഒരുമിച്ച് ഉണ്ടെങ്കിലേ ഷൂട്ട് നടക്കുകയുള്ളൂ’ എന്ന് ഹോമിന്റെ എഗ്രിമെന്റ് സൈന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞിരുന്നു. ‘അതില്ല ചേട്ടാ, ഞാന്‍ കൃത്യമായും വരും’ എന്ന് എന്നോട് പറഞ്ഞു.

‘നിന്റെ കുറച്ച് പ്രശ്‌നങ്ങള്‍ അറിഞ്ഞതു കൊണ്ട് പറഞ്ഞതാണ്’ എന്ന് ഞാന്‍ പറഞ്ഞു. ‘അതെല്ലാം തെറ്റാണ് ചേട്ടാ ഞാന്‍ വരും’ എന്ന് ഭാസി പറഞ്ഞു. അങ്ങനെ ഷൂട്ട് തുടങ്ങി. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ 7.30 മണി എന്നുള്ളത് എട്ടര ആകുന്നു, ഒമ്പതര ആകുന്നു പിന്നെ പത്തര ആകുന്നു. ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മെസേജിട്ടു, ‘ശ്രീനാഥേ ഇങ്ങനെ പോകുന്നത് ശരിയല്ല അങ്ങനെ പോയ നിന്റെ പേയ്‌മെന്റ് കുറക്കേണ്ടി വരും’ എന്ന്.

- Advertisement -

അപ്പോള്‍ ഇവന്‍ വിജയ് ബാബുവിന് ഒരു മെസേജ് അയച്ചു, ‘ഷിബു ചേട്ടന്‍ എന്നെ പീ ഡിപ്പിക്കുന്നു’ എന്ന്. വിജയ് ബാബു അത് എന്നോട് ചോദിച്ചു. ‘പ്രൊഡ്യൂസേഴ്‌സിന് പ്രശ്‌നമില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ലെന്ന്’ ഞാന്‍ പറഞ്ഞു. ഇന്ദ്രന്‍സേട്ടന്‍ എന്നോട് ചോദിച്ചു, ‘ഷിബു എന്തിനാണ് രാവിലെ എന്നെ കൊണ്ടിരുത്തുന്നത്’ എന്ന്.

- Advertisement -

ആ പാവം ആറ് മണിക്ക് എഴുന്നേറ്റ് 7 മണി മുതല്‍ ലൊക്കേഷനില്‍ വിഗ്ഗും വച്ച് ഇരിക്കുവാ. കാരണം കോമ്പിനേഷന്‍ ഷൂട്ടുകള്‍ ആണുള്ളത്. സംവിധാകന്‍ പരാമവധി ഇവന്‍ ഇല്ലാതെ അഡ്ജസ്റ്റ് ചെയ്ത് ഷൂട്ട് ചെയ്ത് പോവുകയാണ്. ഈ ദിവസങ്ങളില്‍ ഒന്നും നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. വണ്ടിയുമായി െ്രെഡവറെ ഫഌറ്റില്‍ വിട്ടിട്ട് അവിടുന്ന് വിളിച്ചാ പോലും എടുക്കില്ല.

സെക്യൂരിറ്റി വിളിച്ചാലും എടുക്കില്ല. വണ്ടിക്കാരന്‍ കാത്ത് നില്‍ക്കുകയാ. ഒരു ദിവസം കണ്ടെയ്‌നര്‍ റോഡ് ഷൂട്ട് ചെയ്യാനുണ്ടെന്ന് ശ്രീനാഥിനോട് പറഞ്ഞു. നല്ല വെയിലാണ് ആ സമയം. എപ്പോ വരാന്‍ പറ്റുമെന്ന് ചോദിച്ചു. പത്തര മണിക്ക് എത്തിക്കോളാമെന്ന് പറഞ്ഞു. ഞങ്ങള്‍ അവിടെ സെറ്റ് ആയിട്ടിരുന്നു. വന്നത് പന്ത്രണ്ടേ മുക്കാല്‍ ആയപ്പോഴാണ്.

ഇനി ഞങ്ങള്‍ ഭക്ഷണം കഴിച്ച് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ആ സിനിമയുടെ പ്രമോഷന് വന്നില്ല, വിളിച്ച് ഫോണ്‍ എടുത്തുമില്ല. 120 പേരാണ് ഒരാളെ കാത്തിരുന്നത്. അവര്‍ക്ക് പൈസ കൊടുത്ത് ഡേറ്റും സമയവും പ്രൊഡ്യൂസര്‍ വാങ്ങി വെച്ചിട്ടുണ്ട്. അപ്പോള്‍ 100 ശതമാനവും ആര്‍ട്ടിസ്റ്റുകള്‍ നീതി പുലര്‍ത്തണം എന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week