റിയാദ്∙ സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകരെ അധിക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. അൽ ഹിലാലിനെതിരായ മത്സരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ‘മെസ്സി, മെസ്സി’ എന്നു ചാന്റ് ചെയ്ത ആരാധകർക്കു നേരെ പോർച്ചുഗൽ സൂപ്പര്‍ താരം തിരിഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ഇതിനു പിന്നാലെ സൗദി അറേബ്യയിലെ അഭിഭാഷകനായ നൗഫ് ബിന്റ് അഹമ്മദ് പബ്ലിക് പ്രോസിക്യൂഷൻ ഓഫിസിൽ താരത്തിനെതിരെ പരാതി നൽകി. ഇതു സംബന്ധിച്ച് അഭിഭാഷകൻ ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. താരത്തെ നാടുകടത്തണമെന്നാണ് ആവശ്യം. സംഭവത്തിൽ താരത്തിനെതിരെ അച്ചടക്ക നടപടി വരാൻ സാധ്യതയുണ്ടെന്നാണു വിവരം.
https://twitter.com/NoufPoet/status/1648831153330171912?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1648831153330171912%7Ctwgr%5Eb512fa4f70784c9ba6657b22c451f89cb0863c07%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Ffootball%2F2023%2F04%2F20%2Fsaudi-lawyer-initiates-legal-action-against-alnassr-star.html
മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ സ്ട്രൈക്കർ ഒഡിൻ ഇഗാലോയുടെ പെനൽറ്റി ഗോളുകളിലൂടെയാണ് അൽ നസ്റിനെതിരെ അല്‍ ഹിലാൽ മുന്നിലെത്തിയത്. മത്സരത്തിനിടെ അൽ ഹിലാൽ താരത്തെ ഫൗൾ ചെയ്തതിന്റെ പേരിൽ റൊണാൾഡോയ്ക്കെതിരെ റഫറി മഞ്ഞകാർഡ് ഉയർത്തിയിരുന്നു. 56–ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഫൗൾ. അൽ ഹിലാലിന്റെ ഗുസ്താവോ ക്യൂലറിനെ റൊണാൾഡോ വലിച്ചു താഴെയിടുകയായിരുന്നു.