EntertainmentNews
പറ്റില്ലെങ്കില്‍ വാങ്ങിയ പണം തിരികെ നല്‍കണം; നടി തൃഷക്കെതിരെ നിര്‍മാതാവ്
സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നിന്നു വിട്ട നിന്ന തൃഷക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് ടി.ശിവ. ഫെബ്രുവരി 28ന് റിലീസിനൊരുങ്ങുന്ന ‘പരമപഥം വിളയാട്ട്’ എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ടി ശിവ. ഫെബ്രുവരി 22ന് ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് നടന്നിരുന്നു. എന്നാല്‍ തൃഷ ഇതില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഇതോടെയാണ് നിര്‍മ്മതാവ് താരത്തിനെതിരെ രംഗത്തെത്തിയത്.
യുവ സംവിധായകനായ തിരുഞ്ജനത്തോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ താരം പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ല. റിലീസ് അടുക്കുന്തോറും ഇങ്ങനെ വിട്ട് നിന്നാല്‍ പ്രതിഫലത്തില്‍ നിന്നും ഒരു വിഹിതം തിരികെ തരണമെന്ന് നിര്‍മ്മാതാവ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News