24 C
Kottayam
Thursday, June 4, 2026

‘നിയമപരമായി വിവാഹമോചനം നേടിയിട്ടുവേണം മറ്റൊരാൾക്കൊപ്പം ജീവിക്കാൻ’ വിജയ്‌- തൃഷ ബന്ധത്തിനെതിരെ നിർമാതാവ്

Must read

ച തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരേ പരോക്ഷവിമർശനവുമായി തമിഴിലെ പ്രശസ്ത നിർമാതാവ് ജി. ധനഞ്ജയൻ. പ്രശസ്തരും ഒട്ടേറെ ആരാധകരുമുള്ള പൊതുവ്യക്തിത്വങ്ങൾക്ക്, എങ്ങനെ സത്യസന്ധമായ ജീവിതം നയിക്കണമെന്ന് സാധാരണക്കാർക്ക് കാണിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ടെന്ന് ധനഞ്ജയൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ആ ഉത്തരവാദിത്തം മറന്നാൽ ആളുകൾക്ക് അവരോടുള്ള ബഹുമാനം നഷ്ടപ്പെടുമെന്നും അദ്ദേഹം വിമർശിച്ചു. നിയമപരമായി വിവാഹമോചനം നേടിയ ശേഷം മാത്രമേ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ പാടുള്ളൂവെന്നും വിജയ്‌യുടെ പേരെടുത്ത് പറയാത്ത പോസ്റ്റിലെ കമന്റിന് മറുപടിയായി ധനഞ്ജയൻ വ്യക്തമാക്കി.

‘അധികാരവും പ്രശസ്തിയുമുണ്ടാവുമ്പോൾ ഉത്തരവാദിത്തവും വർധിക്കുന്നു- എന്നത് ‘സ്‌പൈഡർമാനി’ലെ പ്രശസ്തമായ സംഭാഷണമാണ്. സത്യസന്ധവും ആത്മാഭിമാനവുമുള്ള ജീവിതം എങ്ങനെ നയിക്കണമെന്ന് സാധാരണക്കാർക്ക് കാണിച്ചുകൊടുക്കേണ്ട ബാധ്യത പ്രശസ്തരായ ആളുകൾക്കുണ്ട്. അത് അവഗണിക്കുമ്പോൾ എല്ലാവർക്കും അവരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു’, ധനഞ്ജയൻ എക്‌സിൽ കുറിച്ചു.

‘ഏതൊരു വ്യക്തിക്കും കുടുംബമാണ് പ്രധാനം. കുടുംബത്തെ അവഗണിക്കുകയോ മാനസികമായും വൈകാരികമായും അധാർമികമായി പെരുമാറുകയോ ചെയ്താൽ, അവരോടുള്ള സ്‌നേഹവും ബഹുമാനവും നഷ്ടപ്പെടുന്നു. ഇത്തരം പ്രവൃത്തികളെ ഒരു സാഹചര്യത്തിലും സാധാരണമായിക്കാണാനോ ന്യായീകരിക്കാനോ കഴിയില്ല. കുടുംബത്തോട് ചേർന്നുനിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, ലക്ഷക്കണക്കിന് ആരാധകർക്ക് തെറ്റായ മാതൃക കാണിക്കുന്ന ചില പ്രമുഖ നടന്മാരുടെ പ്രവൃത്തികൾ എന്നെ അലട്ടുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമാതാവിന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. അത്തരത്തിൽ ഒരു കമന്റിന് മറുപടിയായാണ്, നിയമപരമായി വിവാഹമോചനം നേടിയ ശേഷമേ, ഇഷ്ടമുള്ള മറ്റൊരാൾക്കൊപ്പം ജീവിക്കാൻ പാടുള്ളൂയെന്ന നിലപാട് ധനഞ്ജയൻ വ്യക്തമാക്കിയത്.

- Advertisement -

‘കുടുംബമായി ജീവിക്കുന്ന ഒരാൾ ആദ്യം നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തണം. എന്നിട്ടേ ഇഷ്ടമുള്ള രീതിയിൽ ആർക്കൊപ്പം വേണമെങ്കിലും ജീവിക്കാൻ പാടുള്ളൂ. അങ്ങനെയല്ലാത്ത ജീവിതരീതികളെ സാധാരണവത്കരിക്കരുത്. ഇങ്ങനെയുള്ള സമീപനം എല്ലാവരും പിന്തുടർന്നാൽ അത് സമൂഹത്തെ നശിപ്പിക്കും. അങ്ങനെ ജീവിക്കുന്ന എല്ലാ അഭിനേതാക്കളോടുമാണ്, ഒന്നോ രണ്ടോപേരോടല്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

കഴിഞ്ഞദിവസം ചെന്നൈയിൽ തമിഴ് നിർമാതാവായ കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിന് തൃഷയ്‌ക്കൊപ്പമായിരുന്നു വിജയ് എത്തിയത്. ഇരുവരും ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ച്, ഒരേ കാറിലെത്തി ഒരുമിച്ച് മടങ്ങി. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചന ഹർജി നൽകിയ പശ്ചാത്തലത്തിലാണ് ഇരുവരും ചടങ്ങിൽ ഒന്നിച്ചെത്തിയത് ചർച്ചകൾക്ക് വഴിവെച്ചത്. വിജയ്ക്ക് ഒരു നടിയുമായി ഏറെക്കാലമായി വിവാഹേതരബന്ധമുണ്ടെന്ന ആരോപണം സംഗീത വിവാഹമോചന ഹർജിയിൽ ഉന്നയിച്ചിരുന്നു.

Prominent Tamil film producer G. Dhananjayan has sparked a controversy with a cryptic social media post indirectly criticizing actor and Tamizhaga Vettri Kazhagam (TVK) leader Vijay. Dhananjayan stated that public figures with massive followings have a moral responsibility to lead honest lives to set an example for the common man. In a follow-up response to a comment, he further clarified that one should only live with a new partner after legally obtaining a divorce, which many interpret as a direct hit at the rumors surrounding Vijay’s personal life.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week