24.2 C
Kottayam
Saturday, June 6, 2026

CWG 2022|കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ്: പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്കയ്ക്ക് വെള്ളി, ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27

Must read

ബ​ർ​മിം​ഗ്ഹാം​:​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ ​ഇന്ത്യയുടെ മെഡൽ കുതിപ്പ് തുടരുന്നു. വനിതകളുടെ പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി സ്വന്തമാക്കി. കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് പ്രിയങ്കയുടെ മെഡൽ നേട്ടം.

49 മിനിറ്റും 38 സെക്കൻഡും കൊണ്ടാണ് പ്രിയങ്ക പതിനായിരം മീറ്റർ ദൂരം താണ്ടിയത്. കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. ഇത്തവണത്തെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 27 ആയി.

മത്സരത്തിന്റെ തുടക്കത്തിൽ വളരെ വേഗത്തിൽ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റർ പിന്നിട്ടപ്പോൾ ഒന്നാമതായിരുന്നു. 8000 മീറ്റർ കിലോമീറ്റർ പിന്നിട്ടപ്പോൾ പ്രിയങ്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ അവസാന 2000 മീറ്ററിൽ കുതിപ്പ് നടത്തിയ 26 കാരി രാജ്യത്തിനായി വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ മറ്റൊരു ഇന്ത്യൻ താരം ഭാവന ജാട്ട് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

മത്സരത്തിലെ വിജയത്തോടെ റേസ് വാക്കിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമായി പ്രിയങ്ക മാറി. കഴിഞ്ഞ വർഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സിൽ പ്രിയങ്ക 17-ാം സ്ഥാനത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week