ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിന്റെ വിവാദ ജീന്‍സ് പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും ട്രൗസര്‍ ധരിച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രിയങ്കയുടെ പരിഹാസം.
ആര്‍എസ്എസ് യൂണിഫോം ധരിച്ച മോദി, ഗഡ്ഗരി എന്നിവരുടെ ചിത്രത്തിനൊപ്പം ‘ഓ..! എന്റെ ദൈവമേ, അവരുടെ കാല്‍മുട്ടുകള്‍ അനാവൃതമായിരിക്കുന്നു’ എന്ന് പ്രിയങ്ക കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ത്രീകളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്.
കീറിപ്പറിഞ്ഞ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്ക് എങ്ങനെ വീട്ടില്‍ കുട്ടികള്‍ക്ക് നല്ല അന്തരീക്ഷം ഒരുക്കുമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ചൊവ്വാഴ്ച ഡറാഡൂണില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് ശില്‍പ്പശാലയിലായിരുന്നു റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്.
കീറിപ്പറിഞ്ഞ ജീന്‍സ് ധരിക്കുന്ന സ്ത്രീ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് റാവത്ത് ചോദിച്ചു. ഇത്തരത്തിലൊരു സ്ത്രീ പുറത്തുപോയി ആളുകളെ കണ്ട് അവരെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ അവര്‍ സമൂഹത്തിനും നമ്മുടെ കുട്ടികള്‍ക്കും എന്തുതരം സന്ദേശമാണ് നല്‍കുന്നത്. ഇതെല്ലാം ആരംഭിക്കുന്നത് വീടുകളിലാണ്. വീട്ടില്‍ ശരിയായ സംസ്കാരം പഠിക്കുന്ന ഒരു കുട്ടി, അവന് എത്ര ആധുനികനായി തീര്‍ന്നെങ്കിലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല- റാവത്ത് പറഞ്ഞു.
തീരഥ് സിങ് റാവത്തിന്റെ വിവാദ പരാമര്‍ശത്തിൽ #Rippedjeans #GirlsWhoWearRippedJeans എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളുമാണ് ട്രെൻഡിങ്ങിലുള്ളത്. ബോളീവുഡ് താരങ്ങള്‍ അടക്കം പ്രമുഖരും ഹാഷ് ടാഗുമായി രംഗത്തുവന്നിട്ടുണ്ട്. കീറലുകള്‍ ഉള്ള ജീൻസുകള്‍ ധരിച്ച ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ട്, സിമ്രൻ കൗർ മുണ്ഡി, രാജ്യസഭാ എംപിയും ശിവസേന നേതാവുമായ പ്രിയങ്കാ ചതുർവേദി എന്നിവരും രംഗത്തുവന്നിരുന്നു.
If you want to wear ripped jeans make sure coolness quotient is of this magnitude as in these pics, so that it looks like your style not your state a homeless beggar who hasn’t got allowance from parents this month, most young people look like that these days #RippedJeansTwitter pic.twitter.com/hc14cLxQDE
— Kangana Ranaut (@KanganaTeam) March 18, 2021
#RippedJeansTwitter pic.twitter.com/321UKRqvTY
— Simran Kaur Mundi (@SimrankMundi) March 17, 2021