25.5 C
Kottayam
Monday, September 30, 2024

എന്റെ മുത്തശ്ശി കോട്ടയംകാരിയാണ്; ഞാനുമൊരു ക്വാര്‍ട്ടര്‍ മലയാളിയെന്ന് പ്രിയങ്ക ചോപ്ര

Must read

ടൊവിനോ തോമസ് നായകനാവുന്ന ‘മിന്നല്‍ മുരളി’ റിലീസിന് മുമ്പ് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയതാണ്. ഏവരും കാത്തിരിക്കുന്ന സിനിമയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ സിനിമ. ഇപ്പോള്‍ മിന്നല്‍ മുരളിയുടേതായി ട്രെന്‍ഡിംഗ് ആകുന്ന വാര്‍ത്ത ആ സിനിമയ്ക്കു വേണ്ടി നടിയും നിര്‍മ്മാതാവുമായ പ്രിയങ്ക ചോപ്ര കാത്തിരിക്കുന്നു എന്നതാണ്.

മുംബൈയില്‍ വെച്ച് നടക്കുന്ന ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് (MAMI) ഫിലിം ഫെസ്റ്റിവലില്‍ മിന്നല്‍ മുരളി പ്രീമിയര്‍ ചെയ്യുന്നതിനോട് അനുബന്ധിച്ച് ടൊവിനോ തോമസിനെയും ബേസില്‍ ജോസഫിനെയും അഭിമുഖം നടത്തുകയായിരുന്നു താരം. ജിയോ മാമിയുടെ ചെയര്‍ പേഴ്‌സണാണ് പ്രിയങ്ക ചോപ്ര. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രഖ്യാപിക്കാന്‍, മുംബൈ ഫിലിം ഫെസ്റ്റിവലിലെ അഭിനേതാവും ജിയോ മാമിയുടെ ചെയര്‍പേഴ്‌സണുമായ പ്രിയങ്ക ചോപ്ര ജോനാസും ജിയോ മാമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതി കിരണും മിന്നല്‍ മുരളി, ടൊവിനോ, സംവിധായകന്‍ ബേസില്‍ ജോസഫ് എന്നിവരുടെ ടീമിനൊപ്പം ചേര്‍ന്നു.

ആ വെര്‍ച്വല്‍ സെഷനില്‍, പ്രിയങ്ക, ബേസില്‍, ടൊവിനോ, സ്മൃതി എന്നിവര്‍ ഇന്ത്യയിലെ സൂപ്പര്‍ ഹീറോ സിനിമകളെ കുറിച്ചും മിന്നല്‍ മുരളിയെക്കുറിച്ച് പ്രിയങ്കയ്ക്ക് ഇഷ്ടപ്പെട്ടതും ആ സിനിമ എങ്ങനെയുണ്ടായി എന്നതും മറ്റും ചര്‍ച്ച ചെയ്തു.

”എന്റെ മുത്തശ്ശി കോട്ടയംകാരിയാണ്. അതുകൊണ്ട് ഞാനുമൊരു ക്വാര്‍ട്ടര്‍ മലയാളിയാണ്. ‘മിന്നല്‍ മുരളി’ക്കു വേണ്ടി ഞാനും കാത്തിരിക്കുകയാണ്. ഭാവിയില്‍ ബേസില്‍ കഥയും കൊണ്ടുവരികയാണെങ്കില്‍ മിന്നല്‍ മുരളിയുടെ അടുത്ത ഭാഗങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്.” സംസാരത്തിനിടയില്‍ പ്രിയങ്ക പറഞ്ഞത് ഇങ്ങനെയാണ്.

അഭിമുഖത്തില്‍ ജിയോ മാമിയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്മൃതി കിരണും പങ്കെടുത്തിരുന്നു. ഡിസംബര്‍ 16 നാണ് മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്. സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week