പ്രിയങ്ക ചോപ്രയ്ക്ക് മിസ് ഇന്ത്യ കിരീടം നേടി കൊടുത്ത ആ ഉത്തരം ഇതാണ്; വൈറലായി വീഡിയോ

പതിനെട്ടാം വയസിലാണ് പ്രിയങ്ക ചോപ്രയ്ക്ക് മിസ് ഇന്ത്യ കിരീടം ലഭിക്കുന്നത്. 20 വര്‍ഷം മുമ്പ് മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടില്‍ ജഡ്ജസ് പ്രിയങ്കയോട് ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

”നിങ്ങള്‍ ഏദന്‍ തോട്ടത്തിലെ പോലീസ് ഓഫീസര്‍ ആയിരുന്നുവെങ്കില്‍ പാപം ചെയ്ത കുറ്റത്തിന് നിങ്ങള്‍ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സര്‍പ്പത്തെയോ?” എന്നായിരുന്നു ചോദ്യം. മത്സരത്തില്‍ ആതിഥേയനായി എത്തിയ രാഹുല്‍ ശര്‍മ്മയാണ് പ്രിയങ്കയോട് രസകരമായ ഈ ചോദ്യം ചോദിച്ചത്.

‘ഞാന്‍ ഏദന്‍ തോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നു എങ്കില്‍ സര്‍പ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. കാരണം, തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാത്താന്‍ ശരിയാണെന്ന് ഹവ്വ കരുതി, അവള്‍ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മില്‍ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാര്‍മ്മികതയാണ് ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്” എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

മിസ് ഇന്ത്യയുടെ ഇന്‍സ്റ്റഗ്രാം പൊഫ്രൈലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രിയങ്കയുടെ കരിയറിലെ ടേണിംഗ് പോയിന്റ് ആയിരുന്നു മിസ് ഇന്ത്യ പട്ടം. വി കാന്‍ ബി ഹീറോസ്, ദ മാട്രിക്സ് 4, ദ വൈറ്റ് ടൈഗര്‍ തുടങ്ങിയവയാണ് പ്രിയങ്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News